കട്ടപ്പന നഗരസഭ കൗൺസിൽ യോഗം ചേർന്നു

കട്ടപ്പന നഗരസഭ ഭരണസമിതിയുടെ കൗൺസിൽ യോഗമാണ് ഇന്ന് ചേർന്നത്. 27 അജണ്ടകൾ ആണ് യോഗത്തിന് മുന്നിൽ സമർപ്പിച്ചത്. പ്രധാനമായും കട്ടപ്പന നഗരസഭ കുടിവെള്ള പദ്ധതികളുടെ നിർവഹണം ഭൂഗർഭ ജല വകുപ്പിനെ എൽപ്പിക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. ഭിന്നശേഷിക്കാർക്ക് മുചക്ര വാഹനം നൽകുന്നതിനുള്ള പദ്ധതി നഗരസഭ മാലിന്യ സംഭരണ കേന്ദ്രങ്ങളിൽ ലെഗസി ഡമ്പ് സൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതി തുടങ്ങി നിരവധി അജണ്ടകൾ കൗൺസിൽ യോഗത്തിൽ അംഗീകാരത്തിനായി സമർപ്പിച്ചിരുന്നു.
കട്ടപ്പന നഗരസഭയുടെ ഭാഗമായ നത്തുകല്ലിൽ വെല്നെസ്സ് സെന്റർ ആരംഭിക്കുന്നതിന് തീരുമാനമായിട്ടുണ്ട്. സെന്ററിന്റെ ഉദ്ഘാടനം ഇരുപത്തിരണ്ടാം തീയതി 11 മണിക്ക് നടക്കും. മൂന്ന് വെൽനെസ്സ് സെന്ററുകൾ ആണ് കട്ടപ്പന നഗരസഭയ്ക്ക് അനുവദിച്ചിരിക്കുന്നത്, കൂടാതെ നഗരസഭയുടെ മാലിന്യ സംസ്കരണ കേന്ദ്രങ്ങളിൽ ഇവിടുത്തെ സാഹചര്യം ഒഴിവാക്കുന്നതിനായി പ്രത്യേക നടപടികളും കൗൺസിൽ യോഗത്തിൽ തീരുമാനിച്ചതായി നഗരസഭ അധികൃതർ അറിയിച്ചു.
2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഓരോ വാർഡിലും 41.50 ലക്ഷം രൂപ അനുവദിച്ചിരുന്നു.എന്നാൽ സംസ്ഥാന സർക്കാർ ഈ തുക വെട്ടിക്കുറചതിനെതിരെ പ്രതിപക്ഷ കൗൺസിലൗർമാർ രംഗത്തെത്തി പ്രഖ്യാപനം നടത്തിയതിനു ശേഷം തുക വെട്ടിക്കുറച്ചത് ജനങ്ങളോട് കാണിച്ച അനീതി ആണെന്ന് കൗൺസിലർമാർ ആരോപിച്ചു.
ഇക്കാര്യം കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചപ്പോൾ ഭരണ പക്ഷം മൗനം പാലിച്ചുവെന്നും ഓരോവാർഡിലും വികസന പ്രവർത്തനങ്ങൾക്കായി തുക തികയാതെ വരുന്ന സാഹചര്യം ആണെന്നും അതിൽ നിന്നും തുക വെട്ടിക്കുറച്ചാൽ രൂക്ഷമായ പ്രതിസന്ധികൾ ഉണ്ടാകുമെന്നു ഇവർ ആരോപിച്ചു.