ഫോറസ്റ്റ് ഓഫീസുകളിലേക്ക് കർഷക സംഘം പ്രതിഷേധം ഇന്ന്

Feb 14, 2025 - 07:43
 0
ഫോറസ്റ്റ് ഓഫീസുകളിലേക്ക് കർഷക സംഘം പ്രതിഷേധം ഇന്ന്
This is the title of the web page

 ജില്ലയില്‍ അനുദിനം വര്‍ദ്ധിച്ചുവരുന്ന  വന്യജീവി ആക്രമണം  തടയാന്‍  തയ്യാറാകാത്ത  വനംവകുപ്പിനെതിരെ കർഷക സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വമ്പിച്ച പന്തംകൊളുത്തി പ്രതിഷേധം ഇന്ന് വൈകിട്ട് നടക്കും.  ജില്ലയിലെ 11 ഫോറസ്റ്റ് ഓഫീസുകളിലേക്ക് വെളളിയാഴ്ച വൈകിട്ട്  6 നാണ് പ്രതിക്ഷേധ മാര്‍ച്ച്.കാഞ്ചിയറിൽ കർഷക സംഘം സംസ്ഥാന വർക്കിംഗ്‌ കമ്മിറ്റി അംഗം സി വി വര്ഗീസ്. കൂമ്പൻ പാറയിൽ അഖിലേന്ത്യ കിസാൻ സഭ കേന്ദ്ര കമ്മിറ്റി അംഗം എം എം മണി എം എൽ എ.എന്നിവർ ഉത്ഘാടനം ചെയ്യും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 35-ാം മൈലിൽ കർഷക സംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ. ശാന്തമ്പാറ സംസ്ഥാന വൈസ് പ്രസിഡന്റ്‌ (എൻ വി ബേബി) കാളിയർ (കെ പി മേരി).കുമളി (ആർ തിലകൻ) ചെറുതോണി, )കെ വി ശശി ). കമ്പംമെട്ട് (എൻ കെ ഗോപിനാഥൻ ),വട്ടവട (പി രവി ) ,കാന്തല്ലൂര്‍ (അഡ്വ എ രാജ).മൂലമറ്റം പി പി ചന്ദ്രൻ. എന്നീ ഫോറസ്റ്റ്  ഓഫീസുകളിലേക്കാണ് ബഹുജനങ്ങളും കര്‍ഷകരും അണിനിരക്കുന്ന പന്തംകൊളുത്തി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

 കേന്ദ്രവന്യജീവി നിയമം കാലോചിതമായി  ഭേദഗതിചെയ്യുക, മനുഷ്യജീവനുകള്‍ സംരക്ഷിക്കുക,വനം വകുപ്പിന്‍റെ  നിസംഗത അവസാനിപ്പിക്കുക, വന്യജീവി ആക്രമണമുളള സ്ഥലങ്ങളില്‍  കൂടുതല്‍  ആര്‍ആര്‍ടികളെ  നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്  പ്രതിഷേധ സമരം നടത്തുന്നത്.  വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അശ്രദ്ധയും വീഴ്ചയും മൂലം  സമീപകാലത്ത് ഒട്ടേറെ പേരുടെ ജീവന്‍ പൊലിയുന്ന ധാരുണ സംഭവം  ഉണ്ടായതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നുവരികയാണ്. പ്രധിഷേധ സമരത്തെ തുടർന്ന് കൂടുതൽ തുടർ പ്രഷോഭങ്ങൾ ഏറ്റെടുക്കുമെന്നും നേതാക്കൾ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow