കാഞ്ചിയാറിൽ റോഡ് നവീകരണം പൂർത്തിയായി ഒരാഴ്ചക്കുള്ളിൽ വിവിധ ഭാഗങ്ങൾ തകർന്നു തുടങ്ങിയതോടെ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്ത്

നാളുകളായി ഈറോഡ് തകർന്നു കിടക്കുകയായിരുന്നു ഗതാഗതം ദുഷ്കരമാകുന്ന സാഹചര്യത്തിൽ എത്തിയതോടെയാണ് കാഞ്ചിയാർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ തുക വകയിരുത്തി റോഡ് നവീകരിച്ചത്. ഒരാഴ്ച മുമ്പാണ് ഈ റോഡിൻറെ ടാറിങ് ജോലികൾ പൂർത്തിയായത്. എന്നാൽ ദിവസങ്ങൾ പിന്നിട്ടതോടെ ഈ റോഡിൻറെ വിവിധ ഭാഗങ്ങളിൽ ടാറിംഗ് ഇളകി തുടങ്ങി.
പുട്ടു സിറ്റിയിൽ മഠത്തിന് സമീപം ടാറിങ് വലിയതോതിൽ ഇളകി പോയിരിക്കുകയാണ് ടാറിങ് മെറ്റലുകൾ കൈകൊണ്ട് വാരി കൂട്ടാവുന്ന സ്ഥിതിയിൽ എത്തി ഇതോടെ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്ത് വന്നു.റോഡ് ടാറിങ് ഉണ്ടായ കെടുകാര്യസ്ഥതയാണ് ഇത് ഇളകി പോകാൻ കാരണമായി നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്.
വേണ്ട വിധം ടാർ മിക്സ് ചെയ്യാതെയാണ് ഈ ഭാഗങ്ങളിൽ പണികൾ ചെയ്തിരിക്കുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്. വാഹനങ്ങൾ കടന്നു പോകുമ്പോൾ ടാറിങ് കൂടുതലായിട്ടുള്ള ഇളകി പോകുന്നുണ്ട്ഇത് ദിവസങ്ങൾക്കുള്ളിൽ റോഡ് പഴയ സ്ഥിതിയിൽ എത്താനുള്ള കാരണമാകുമെന്നും ആളുകൾ പറയുന്നു. റോഡ് നവീകരണത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി വിജിലൻസ് അടക്കം പരാതി നൽകാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ.