സ്വകാര്യ സ്കൂളിലെ പ്രധാന അധ്യാപികയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു; വ്യാജ വീഡിയോ പ്രചരിപ്പിച്ചു, കാൽവരി മൗണ്ട് 8-ാം മൈൽ സ്വദേശി അറസ്റ്റിൽ
സ്വകാര്യ സ്കൂളിലെ പ്രധാന അധ്യാപികയോട് ലൈംഗീക ചുവയോടെ പെരുമാറുകയും സമൂഹ മാധ്യമങ്ങളിലൂടെ അശ്ലീലചുവയുള്ള സന്ദേശങ്ങൾ അയക്കുകയും അതിജീവിതയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വീഡിയോ കൃത്രിമമായി നിർമ്മിച്ച് സമൂഹ മാധ്യമങ്ങളിലുടെ പ്രചരിപ്പിക്കുകയും ചെയ്ത കുറ്റത്തിന് യുവാവ് അറസ്റ്റിൽ. തങ്കമണി കാൽവരിമൌണ്ട് 8-ആം മൈൽ കരിക്കത്തിൽ അർജുൻ കെ.എസ് ആണ് അറസ്റ്റിലായത്.
തൊടുപുഴ കുമാരമംഗലത്തുള്ള വാടക വീട്ടിൽ നിന്നുമാണ് തങ്കമണി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. 75(1)(ii)(iv), 79 BNS, 67(A) IT Act, 120(o) KP Act. വകുപ്പുകൾ പ്രകാരമാണ് കേസ്സ് രജിസ്റ്റർ ചെയ്തിരുന്നത്.സ്റ്റേഷനിൽ കൂട്ടികൊണ്ടുവന്ന് നടത്തിയ ചോദ്യം ചെയ്യലിൽൽ ഇയാൾ കുറ്റം സമ്മതിച്ചു.
തുടർന്ന പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കട്ടപ്പന ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും കോടതി ഇയാളെ റിമാന്റ് ചെയ്യുകയും ചെയ്തു. തങ്കമണി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എബി എം.പി, സീനീയർ സിവിൽ പോലീസുകാരായ സുനിൽ കുമാർ, ജിതിൻ എബ്രഹാം, സിജു ജോസഫ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.






