കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ പൂർണ്ണമായും അവഗണിച്ചതിൽ പ്രതിക്ഷേധിച്ച് തൊടുപുഴയിൽ നടന്ന പ്രകടനവും യോഗവും സി പി ഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ ഉൽഘാടനം ചെയ്തു
ദളിത് -കേരള വിരുദ്ധ പ്രസ്താവനകൾ നടത്തിയ സുരേഷ് ഗോപിയെയും ജോർജ് കുര്യനെയും മന്ത്രിസഭയിൽ നിന്ന് പുറത്തക്കാണമെന്ന് സി പി ഐ ജില്ലാ സെക്രട്ടറി കെ സലിം കുമാർ ആവശ്യപ്പെട്ടു.ഭരണഘടനയെ അവഹേളിക്കുന്ന കേന്ദ്രമന്ത്രിമാർക്കും കേരളത്തെ പൂർണ്ണമായും അവഗണിച്ച കേന്ദ്ര ബജറ്റിനും എതിരെ തൊടുപുഴയിൽ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു സലിംകുമാർ.വി ആർ പ്രമോദ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് അഫ്സൽ, പി പി ജോയി, കെ ജെ ബേബി എന്നിവർ സംസാരിച്ചു



