കാഞ്ചിയാർ ലൂർദ് മാതാ പള്ളിയിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ ലൂർദ്ദ് മാതാവിന്റെയും ധീര രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ഫെബ്രുവരി ഏഴിന് ആരംഭിക്കും

കാഞ്ചിയാർ ലൂർദ് മാതാ പള്ളിയിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ ലൂർദ്ദ് മാതാവിന്റെയും ധീര രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ഫെബ്രുവരി ഏഴിന് ആരംഭിക്കും. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ഫാദർ ജോസഫ് കട്ടക്കയം മുഖ്യകാർമികത്വം വഹിക്കും. ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് ഫാദർ ജോജു അടമ്പക്കല്ലേലിൻ്റെ നേതൃത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന നടക്കും.
ഫാദർ ജോസഫ് അഴിമുഖത്ത് തിരുനാൾ സന്ദേശം നൽകും. വൈകിട്ട് 8 30ന് കൊച്ചിൻ കലാഭവന്റെ ഗാനമേള. ഞായറാഴ്ച ആഘോഷമായ തിരുനാൾ റാസക്ക് ഫാദർ ഡെന്നോ മരങ്ങാട്ട്, ഫാദർ വർഗീസ് ഞള്ളിമാക്കൽ, ഫാദർ ചാക്കോ ആയിലുമാലിൽ എന്നിവർ മുഖ്യ കാർമികത്വം വഹിക്കുമെന്ന് ഇടവക വികാരി ഫാദർ ജയിംസ് പൊന്നമ്പേൽ, കൈകാരന്മാരായ വക്കച്ചൻ ഇലിപ്പുലിക്കാട്ട്, ബിനോജ് കുന്നുംപുറത്ത് എന്നിവർ അറിയിച്ചു.