ഇരട്ടയാർ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ വാർഷിക ആഘോഷം നടന്നു

ഇരട്ടയാർ ശാന്തിഗ്രാം സർക്കാർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ പതിനാലാമത് വാർഷിക ആഘോഷമാണ് നടന്നത്. ശംഖലി 2025 എന്ന പേരിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. എംഎൽഎ എംഎം മണി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ഷൈൻ ജോസ് അധ്യക്ഷനായി.
സർവീസിൽ നിന്ന് വിരമിക്കുന്ന ജയ്മോൻ പി ജോർജ്, ലിസി കെ തോമസ് എന്നിവർക്ക് ഉപഹാരം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീറണാക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തി. ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനിൽകുമാർ, കട്ടപ്പന ഡിഇഒ പി കെ മണികണ്ഠൻ, എഇഒ കെ കെ യശോധരൻ, സജിദാസ് മോഹൻ, പി ബി ഷാജി, ഹെഡ്‌മാസ്റ്റർ ബഷീർ മണ്ടിവീട്ടിൽ, അമ്പിളി പി ബി, അജയൻ എൻ ആർ, ചിഞ്ചു ബിജോ തുടങ്ങിയവർ സംസാരിച്ചു.