കട്ടപ്പന നഗരസഭയിൽ പൊതുമരാമത്ത് വകുപ്പിലും എൻജിനീയറിങ് വിഭാഗത്തിലും കെടുകാര്യസ്ഥത തുടരുന്നു എന്ന് എൽഡിഎഫ് കൗൺസിലർമാർ

Jan 30, 2025 - 18:36
 0
കട്ടപ്പന നഗരസഭയിൽ  പൊതുമരാമത്ത് വകുപ്പിലും  എൻജിനീയറിങ് വിഭാഗത്തിലും കെടുകാര്യസ്ഥത തുടരുന്നു എന്ന് എൽഡിഎഫ്  കൗൺസിലർമാർ
This is the title of the web page

 കട്ടപ്പന നഗരസഭയിലെ കെടുകാര്യസ്ഥത ചൂണ്ടിക്കാണിച്ചുകൊണ്ട് നഗരസഭ ചെയർപേഴ്സൺ ബീനാ റ്റോമിക്ക് എൽഡിഎഫ് കൗൺസിലർമാർ നിവേദനം നൽകി . നഗരസഭയിലെ പൊതുമരാമത്ത് വകുപ്പിലെ കെടുകാര്യസ്ഥത മൂലം ഗ്രാമീണ മേഖലകളിലെ റോഡുകൾ പോലും തകർന്നു കിടക്കുകയാണ്, നിർമ്മാണ വിഭാഗത്തിൽ അസിസ്റ്റന്റ് എൻജിനീയറെ നിയമിക്കുന്നതിന് പോലും നഗരസഭ അധികൃതർ ശ്രദ്ധ ചെലുത്തുന്നില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഈ വർഷം 7% ഫണ്ട് മാത്രമാണ് പൊതുമരാമത്ത് വകുപ്പിൽ ചിലവഴിക്കാൻ സാധിച്ചത്. നിരവധി വലിയ പൊതുപരിപാടികൾക്കടക്കം ഉപകാരപ്രദമാകുന്ന കട്ടപ്പന മുനിസിപ്പൽ സ്റ്റേഡിയം മാറ്റി ഇൻഡോർ സ്റ്റേഡിയം പണിയുന്നത്. നഗരസഭയുടെ അട്ടിമറിയുടെ ശ്രമമാണെന്നും എൽഡിഎഫ് കൗൺസിലർ ഷാജി കൂത്തോടിയിൽ പറഞ്ഞു.

 കഴിഞ്ഞ മൂന്നു വർഷങ്ങളായി വികസന പ്രവർത്തനങ്ങൾ കുറഞ്ഞുവരുന്ന നഗരസഭയാണ് കട്ടപ്പന. നഗരസഭയുടെ കെടുകാര്യസ്ഥത ഭരണപക്ഷ കൗൺസിലർമാർ വരെ ചൂണ്ടിക്കാണിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. കഴിഞ്ഞ മൂന്നുവർഷമായി നഗരസഭയിൽ സ്വാധീനമുള്ള കൗൺസിലർമാരുടെ വാർഡുകളിലേക്ക് കൂടുതൽ ഫണ്ട് അനുവദിക്കുകയാണ്.

മറ്റുള്ളവരെ മാറ്റിനിർത്തിക്കൊണ്ട് ഇത്തരത്തിലെ പ്രവർത്തനം ജനാധിപത്യത്തിന് എതിരാണ് എന്ന് എൽഡിഎഫ് കൗൺസിലർ ബെന്നി കുര്യൻ പറഞ്ഞു. നഗരസഭയിൽ നടക്കുന്ന  ഇത്തരത്തിലെ കെടുകാര്യസ്ഥിതക്കും അഴിമതിക്കും എതിരെ പ്രത്യക്ഷ സമരങ്ങളിലേക്ക് കടക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow