കര്‍ഷക സംഘം കട്ടപ്പന മുനിസിപ്പല്‍ കമ്മിറ്റി കൂട്ടയോട്ടം സംഘടിപ്പിച്ചു

സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാര്‍ഥമാണ് കര്‍ഷക സംഘം കട്ടപ്പന മുനിസിപ്പല്‍ കമ്മിറ്റി കൂട്ടയോട്ടം സംഘടിപ്പിച്ചത്. ഇടുക്കിക്കവലയിൽ നിന്നാരംഭിച്ച് ടൗണ്‍ ചുറ്റി ഗാന്ധി സ്‌ക്വയറില്‍ സമാപിച്ച കൂട്ടയോട്ടത്തില്‍ കര്‍ഷകര്‍, തൊഴിലാളികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ അണിനിരന്നു. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി സി ആര്‍ മുരളി ഉദ്ഘാടനം ചെയ്തു.
കേരള കർഷക തൊഴിലാളികളുടെ നേതൃത്വത്തിൽ നാടൻ പാട്ട്, മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ നൃത്ത ശില്പങ്ങൾ, ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കലാകായിക മത്സരങ്ങൾ തുടങ്ങി മുഴുവൻ ഗ്രാമങ്ങളിലും വൻ പ്രചരണ പ്രവർത്തനങ്ങളാണ് നടത്തുന്നത് എന്ന് നേതാക്കൾ പറഞ്ഞു.
കര്‍ഷക സംഘം കട്ടപ്പന ഏരിയ സെക്രട്ടറി കെ എന്‍ വിനീഷ് കുമാര്‍ അധ്യക്ഷനായി. നേതാക്കളായ പി പി സുരേഷ്, സിജോ ജോണ്‍, ഇ കെ ശശി, ടി ജെ ജോണ്‍, ലിജോബി ബേബി, ടിജി എം രാജു, ഫൈസല്‍ ജാഫര്‍, നിയാസ് അബു, ഫ്രെഡ്ഡി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.