വലിയതോവള റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ മാലിന്യ മുക്ത കേരളം എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചുകൊണ്ട് മാലിന്യങ്ങൾ ശേഖരിക്കുന്നതിനുള്ള ബാസ്കറ്റുകൾ നൽകി

വലിയതോവള റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ മാലിന്യവിമുക്ത കേരളം എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചുകൊണ്ട് മാലിന്യങ്ങൾ ശേഖരിക്കുന്നതിനുള്ള ബാസ്കറ്റുകൾ വലിയതോവാള CRHS സ്കൂളിലും പാമ്പാടുംമ്പാറ ഗ്രാമപഞ്ചായത്ത് മെമ്പർ റൂബി പുത്തൂർനെയും ഏല്പിച്ചു.
മാലിന്യ നിർമാർജനത്തിലൂടെ പ്രകൃതിയെ സംരക്ഷിക്കാം എന്ന റോട്ടറി ക്ലബ്ബിന്റെ പ്രൊജക്റ്റ് പാമ്പാടുംമ്പാറ ഗ്രാമ പഞ്ചായത്ത് മെമ്പർ റൂബി പുത്തൂർ ഉത്ഘാടനം ചെയ്തു.അസ്സിസ്റ്റ് ഗവർണർ PM ജോസഫ് മുഖ്യപ്രഭാഷണം നടത്തി.വലിയതോവള റോട്ടറി ക്ലബ് പ്രസിഡന്റ് ജോജോ മരങ്ങാട്ട് അധ്യക്ഷത വഹിച്ചു.ബിജോ പി സെബാസ്റ്റ്യൻ, ഷാജി TS,ഷിജു മുള്ളൻകുഴി, ബിബിൻ, ഷിനോയ് എന്നിവർ നേതൃത്വം നൽകി.