കട്ടപ്പന ക്രൈസ്റ്റ് കോളേജിന്റെ പത്താം വാർഷിക ദിനമായ ക്രിസ്റ്റല്യൂട്ട് ടു കെ ട്വിന്റി ഫൈവ് വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു

വിപുലമായ ആഘോഷ പരിപാടികളോടെയാണ് ക്രൈസ്റ്റ് കോളേജിന്റെ പത്താം വാർഷികം സംഘടിപ്പിച്ചത്.മാനേജ്മെന്റിന്റെയും വിദ്യാർത്ഥി പ്രതിനിധികളുടെയും നേതൃത്വത്തിൽ നടത്തപ്പെട്ട ക്രിസ്റ്റല്യൂട്ട് 2കെ ട്വിന്റി ഫൈവിൽ സീ കേരളം സരിഗമപ ടൈറ്റിൽ വിന്നറും സിനിമ പിന്നണി ഗായകനുമായ ലിബിൻ സ്കറിയ മുഖ്യ അതിഥിയായി .കട്ടപ്പന എ.എസ്.പി രാജേഷ് കുമാർ ഐ.പി.എസ് ഉദ്ഘാടനം നിർവഹിച്ചു.
കോട്ടയം സി.എം.ഐ സെന്റ് ജോസഫ് പ്രൊവിൻസ് ഫിനാൻസ് കൗൺസിലർ റവ.ഫാ. ജോബി മഞ്ഞക്കാലായിൽ സി എം ഐ അധ്യക്ഷത വഹിച്ചു പ്രിൻസിപ്പാൾ ഡോ.എം.വി.ജോർജ്ജുകുട്ടി പത്താം വാർഷിക ദിനത്തിൽ എത്തിനിൽക്കുന്ന ക്രൈസ്റ്റ് കോളേജിന്റെ 2024 -25 അധ്യായന വർഷത്തെ പ്രവർത്തന മികവിനെ സദ്ദസിന് മുന്നിൽ അവതരിപ്പിച്ചു.കോളേജ് ഡയറക്ടർ റവ ഫാ. അനൂപ് തുരുത്തിമറ്റം സി എം ഐ, കാർമ്മൽ വിദ്യപീറ്റ് ട്രസ്റ്റ് സെക്രട്ടറി റവ.ഫാ. ബെർണി തറപ്പേൽ സി.എം.ഐ , പി.റ്റി.എ. പ്രസിഡന്റ് സിജു ജോസഫ് കോളേജ് ചെയർമാൻ റോണി റെജി തോമസ് തുടങ്ങിയവർ സംസാരിച്ചു.
ഔദ്യോഗിക ചടങ്ങിനു ശേഷം കാണികളെ ആകാംക്ഷഭരിതരാക്കികൊണ്ട് വിദ്യാർത്ഥികളുടെ വൈവിധ്യ പൂർണമായ കലാവിരുന്ന് ക്രിസ്റ്റല്യൂട്ട് 2K25 ന് മാറ്റുകൂട്ടി. കൂടാതെ കോമഡി ഉത്സവം ഫെയിം രാജേഷ് ലാൽ നയിക്കുന്ന മെലഡീസ് കട്ടപ്പനയുടെ മ്യൂസിക്കൽ നൈറ്റും ചടങ്ങിനെ വ്യത്യസ്തമാക്കി. വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും മാതാപിതാക്കളും വാർഷിക ദിനത്തിൽ സന്നിഹിതരായിരുന്നു . ക്രിസ്റ്റി . പി ആന്റണി, അഖിൽ ഫിലിപ്പ്,എപ്സി മാത്യു, ജെബിൻ സക്റിയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഇൻഫിനിറ്റി ഇവൻസ് ആണ് പരിപാടികൾ കോഡിനേറ്റ് ചെയ്തത് .