നരേന്ദ്രമോദിയുടെ തെറ്റായ സാമ്പത്തിക നയം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ തകർക്കുന്നുവെന്ന് സി പി ഐ എം കേന്ദ്ര കമ്മറ്റിയഗം ഡോ. ടി എം തോമസ് ഐസക്

ഇന്ത്യയുടെ നിലവിലെ സാമ്പത്തിക നയത്തിൽ കർഷകർക്ക് വലിയ ദുരന്തം ഉണ്ടാകുന്നു. വിദേശരാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപം ഇന്ത്യയിൽ കുറഞ്ഞു വരുന്നു. ഇതെല്ലാം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുന്നു എന്നതാണ് ചൂണ്ടികാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.സിപിഐ എം ജില്ലാ സമ്മേളനത്തിനു മുന്നോടിയായി 'ആഗോളവൽക്കരണ സാമ്പത്തിക നയങ്ങളും കേന്ദ്ര- സംസ്ഥാന ബന്ധവും' എന്ന വിഷയത്തിൽ കട്ടപ്പനയിൽ നടത്തിയ സെമിനാർ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ മേഖലയിൽ വലിയ സ്കില്ലുകളാണ് കേരളം പകർന്നു നൽകാൻ പോകുന്നത്. കേരളത്തിന്റെ വളർച്ചയിലൂടെ നമ്മുടെ നാട് മോദിക്ക് മറുപടി കൊടുക്കും. ഇത് അംഗീകരിക്കാൻ ആഗോളവൽക്കരണ വാദികൾക്ക് കഴിയില്ല. നാടിന്റെ താൽപര്യത്തിന് നാടാകെ ഒന്നിച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഐഎം ജില്ലാ സെക്രട്ടറി സി വി വർഗീസ്, എ ഐ സി സി അംഗം ഇ എം ആഗസ്തി.കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ,എൻ സി പി സംസ്ഥാന വൈസ് പ്രസിഡന്റ് അനിൽ കൂവപ്ലക്കൽ.സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ എസ് മോഹനൻ, പി എസ് രാജൻ.നേതാക്കളായ വി ആർ സജി ടി എസ് ബിസി,.കെ ആർ സോദരൻ, മാത്യു ജോർജ് എന്നിവർ സംസാരിച്ചു.