കട്ടപ്പന 2794 നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ ധനുമാസ തിരുവാതിര ആഘോഷങ്ങൾ നടന്നു

എല്ലാവർഷവും നടത്തിവരുന്ന ആഘോഷങ്ങൾ പുതുമയോടും ചിട്ടയോടും കൂടിയാണ് അവതരിപ്പിച്ചത്. കരയോഗ വനിതാ സമാജം പ്രവർത്തകരുടെ നേതൃത്വത്തിൽ നിരവധിപേർ പങ്കെടുത്ത തിരുവാതിര കളിയും കൈകൊട്ടിക്കളയും നടന്നു. തുടർന്ന് പരമ്പരാഗത രീതിയിലുള്ള തിരുവാതിര പുഴുക്ക് സമർപ്പണം നടന്നു.കരയോഗം പ്രസിഡൻറ് കെ വി വിശ്വനാഥൻ വണ്ടാനത്ത് സെക്രട്ടറി ശശികുമാർ മുല്ലക്കൽ വനിതാ സമാജം പ്രസിഡൻറ് മീനാക്ഷിയമ്മ ആനിവേലിൽ, സെക്രട്ടറി ഉഷ ബാലൻ തുടങ്ങിയവർ നേതൃത്വം നൽകി.തിരുവാതിര ആഘോഷങ്ങളുടെ മാഹാത്മ്യത്തെ പ്പറ്റി ഷേർലി രഘുനാഥ്, പുരുഷോത്തമൻ നായർ ,സുരേഷ് കുമാർ ചക്കൻ പറമ്പിൽ, ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.പരിപാടികളിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.