കട്ടപ്പന ഫെസ്റ്റ് 19-ാം തീയതി വരെ നീട്ടി

കട്ടപ്പന ഫെസ്റ്റ് 10 ദിവസം കൂടി നീട്ടി ഈ മാസം 19ന് സമാപിക്കും. ഫെസ്റ്റിന് ഉണ്ടായ ജനപുന്തുണ പരിഗണിച്ചാണ് സംഘാടകർ ഫെസ്റ്റിന്റെ തീയതി നഗരസഭ കൗൺസിൽ അനുമതിയോടെ നീട്ടിയത്. സ്ത്രീകളും കുട്ടികളും മുതിർന്നവരും യുവാക്കളും ഉൾപ്പെടെ നിരവധി പേരാണ് ഫെസ്റ്റ് നഗരിലേക്ക് ഒഴുകിയെത്തുന്നത്.അണ്ടർ വാട്ടർ ടാണലും, ബേർഡ്സ് എക്സിനിഷനും ഫെസ്റ്റിൽ മുഖ്യ ആകർഷണമാണ്.
കഴിഞ്ഞ രണ്ടു ദിവസമായി ഫെസ്റ്റ് നഗരിയിൽ സംഘടിപ്പിക്കുന്ന ബോക്സിങ് ചാമ്പ്യൻഷിപ്പ് കാണികളിൽ ആവേശം പകരുകയാണ്.ഫെസ്റ്റിന്റെ ഭാഗമായി കുട്ടികൾക്കും മുതിർന്നവർക്കും ആയി ഒരുക്കിയിരിക്കുന്ന വിവിധതരം അമ്യുസ്മെന്റ് റൈഡുകൾ ആളുകൾക്കിടയിൽ സഹസിക വിനോദം പകരുന്നു. കൂടാതെ വിവിധ സ്റ്റാളുകളും ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.