കട്ടപ്പന ഫെസ്റ്റ് നഗരിയിൽ ബോക്സിങ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ച് സംഘാടകർ

ഗ്രാമങ്ങളിലും നാട്ടിൻപുറങ്ങളിലും ടെലിവിഷനിലൂടെ മാത്രം കണ്ടു പരിചയിച്ച ബോക്സിങ് ചാമ്പ്യൻഷിപ്പ് ആണ് ഹൈറേഞ്ചിന്റെ മണ്ണിൽ നടക്കുവാൻ പോകുന്നത്. കട്ടപ്പന ഫെസ്റ്റിന്റെ ഭാഗമായി രണ്ടു ദിവസങ്ങളിലാണ് ബോക്സിങ് ചാമ്പ്യൻഷിപ്പ് ഫെസ്റ്റ് നഗരിയിൽ സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ വിവിധ മേഖലകളിൽ നിന്നുള്ള ബോക്സിങ് താരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.
രണ്ടു ദിവസങ്ങളിലും വൈകുന്നേരങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. കാണികൾക്ക് ബോക്സിങ് കാണാനുള്ള എല്ലാവിധ സൗകര്യങ്ങളും ബന്ധപ്പെട്ട അധികൃതർ ഒരുക്കിയിട്ടുണ്ട്.ടെലിവിഷനിലൂടെ മാത്രം കണ്ടു പരിചയിച്ച ബോക്സിംഗ് ഇനിയുള്ള ദിവസങ്ങളിൽ കാണികൾക്ക് നേരിട്ട് കണ്ട് ആസ്വദിക്കാം.