വനനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് വനം വകുപ്പ് ഇറക്കിയ കരട് കർഷകർക്ക് നേരെയുള്ള കരിനിയമമെന്ന് ഇൻഫാം അയ്യപ്പൻകോവിൽ താലൂക്ക് ഡയറക്ടർ ഫാ വർഗീസ് കുളംപള്ളി

വനം വകുപ്പ് നടപ്പിലാക്കാൻ ഇറക്കിയ കരട് കർഷകർക്ക് നേരെയുള്ള കരിനിയമമാണ്. ഈ നിയമം നടപ്പിലായാൽ കർഷകർക്ക് ഈ നാട്ടിൽ ജീവിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകും. അതിനാൽ ഈ മാസം 10-ന് മുമ്പായി ഓരോരുത്തരും പരാതി നൽകാൻ തയ്യാറാവണമെന്ന് ഇൻഫാം അയ്യപ്പൻകോവിൽ താലൂക്ക് ഡയറക്ടർ ഫാ വർഗീസ് കുളം പള്ളി പറഞ്ഞു. മേരികുളത്ത് സംഘടിപ്പിച്ച ഇൻഫാം അംഗത്വ കാർഡ് വിതരണവും പുതുവർഷ സമ്മാന വിതരണവും ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർഷകരുടെ ഉന്നമനത്തിന് വേണ്ടി നിലകൊള്ളുന്ന സംഘടനയാണ് ഇൻഫാം. കർഷക ദ്രോഹ നടപടിക്കെതിരെ രാഷ്ട്രിയത്തിന് ഉപരിയായി പോരാടുന്ന സംഘടന കൂടിയാണ് ഇൻഫാം. ഇൻഫാമിലേക്ക് പുതിയതായി എത്തിയ അംഗങ്ങൾക്ക് അംഗത്വ കാർഡുകൾ വിതരണം ചെയ്തു . മേരികുളം സെൻ്റ് ജോർജ് ദേവാലയത്തിന് സമീപം സംഘടിപ്പിച്ച യോഗത്തിൽ ഇൻഫാം യൂണിറ്റ് പ്രസിഡൻ്റ് ജോൺ കോഴിമണ്ണിൽ അധ്യക്ഷത വഹിച്ചു. ജോസഫ് കുര്യൻ, ഷാജി പി ജോസഫ് എന്നിവർ സംസാരിച്ചു.