കട്ടപ്പന നഗരസഭയിലെ ഹരിത കർമ്മ സേന അംഗങ്ങൾക്ക് സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു
മാലിന്യമുക്ത നവകരണം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കട്ടപ്പന നഗരസഭയിലെ ഹരിത കർമ്മ സേന അംഗങ്ങൾക്ക് സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു. നഗരസഭയിലെ വിവിധ വാർഡുകളിൽ നിന്ന് അജൈവ പാർവസ്തുക്കൾ ശേഖരിക്കുന്ന സമയങ്ങളിൽ ഉപയോഗിക്കുന്ന ആവശ്യമായ സുരക്ഷ ഉപകരണങ്ങളായ ഗ്ലൗസ് , ബൂട്ട് , തൊപ്പി, യൂണിഫോം, റെയിൻകോട്ട് എന്നിവയാണ് വിതരണം ചെയ്തത് . നഗരസഭ ചെയർപേഴ്സൺ ബീന ടോമി ഉപകരണങ്ങളുടെ വിതരണം ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ബേബി അധ്യക്ഷയായിരുന്നു നഗരസഭ കൗൺസിലർമാർ ക്ലീൻസിറ്റി മാനേജർ ജിൻസ് സിറിയക്ക് ആരോഗ്യവിഭാഗം ജീവനക്കാർ സിഡിഎസ് ചെയർപേഴ്സന്മാർ ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.