2025-ലെ കേരള ബാങ്ക് - കലണ്ടർ മുഖചിത്രത്തിൽ എഴുകുംവയൽ സ്വദേശി പകർത്തിയ ചിത്രവും

കേരള ബാങ്ക് 2025 വർഷത്തിൽ പുറത്തിറക്കിയ കലണ്ടറിൽ, വിവിധ മേഖലകളിൽ ഉപജീവനം കണ്ടെത്തുന്ന വനിതകളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നതിൽ എഴുകും വയൽ സ്വദേശി പകർത്തിയ ഫോട്ടോയും. എഴുകുംവയലിൽ പ്രവർത്തിയ്ക്കുന്ന പാപ്പൻസ് മീഡിയ സ്റ്റുഡിയോ ഉടമയായ ജോൺസൺ മുതുപ്ലാക്കൽ പകർത്തിയ ചിത്രമാണ് കേരളാ ബാങ്കിൻ്റെ 14 ജില്ലകളിലേയ്ക്കും വിതരണം നടത്തിയ കലണ്ടറിൻ്റെ മുഖചിത്രത്തിലാണ് ഇടം നേടിയത് . ഇരട്ടയാർ പഞ്ചായത്ത് എഴുകുവയൽ സ്വദേശി എട്ടാനിയിൽ ബെന്നിയുടെ ഭാര്യ സിനിയുടേയും സംരഭത്തിന്റെയും ചിത്രമാണ് 2025 ലെ കേരള ബാങ്ക് കലണ്ടറിൽ ഇടം പിടിച്ചിരിക്കുന്നത്.