വാഗമൺ ബോണാമിയിൽ കോൺക്രീറ്റ് മിക്സിംഗ് ലോറി മറിഞ്ഞ് ഒരാൾ മരിച്ചു. ക്ലീനർ റാന്നി പെരുനാട് സ്വദേശി ജിബിനാണ് മരിച്ചത്
വാഗമൺ ബോണമിയിൽ കാവകുളം എസ്റ്റേറ്റ് റോഡ് കോൺക്രീറ്റ് ചെയ്യാനെത്തിയ കോൺക്രീറ്റ് ലോറിയാണ് മറിഞ്ഞത്. അപകടത്തിൽ ക്ലീനർ പെരുനാട് സ്വദേശി ജിബിൻ മരണപ്പെട്ടു. റോഡിൻ്റെ സൈഡ് ഇടിഞ്ഞ് ലോറി മറിയുകയായിരുന്നു. ലോറിക്കുള്ളിൽ ക്ലീനർ കുടുങ്ങിയതാണ് മരണകാരണം. ഡ്രൈവർ സുരേഷ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
ക്യാബിനിൽ കുടുങ്ങിയ ക്ലീനറെ പീരുമേട്ടിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രി മോർച്ചറിയിലാണ് . റാന്നിയിലുള്ള കൺസ്ട്രക്ഷൻ കമ്പിനിയുടെ വാഹനമാണ് മറിഞ്ഞത്. നിർമ്മാണ പ്രവർത്തനത്തിന് എത്തിച്ച അഞ്ച് വാഹനങ്ങളിലൊന്നാണ് അപകടത്തിൽപെട്ടത്.