കൃഷി നശിപ്പിക്കും, വീട്ടുപകരണങ്ങൾ കേടുവരുത്തും, ചെരുപ്പ് കിണറ്റിലിടും; നെടുങ്കണ്ടം കല്ലാറിൽ ഭീതി പരത്തി അജ്ഞാതൻ

ഇടുക്കി നെടുങ്കണ്ടം കല്ലാറിൽ ഉറക്കംകെടുത്തി അജ്ഞാതന്റെ സാന്നിധ്യം. ഒരാഴ്ചയായി കല്ലാർ പതിനഞ്ചിൽപ്പടിക്ക് സമീപം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിലാണ് അജ്ഞാതന്റെ സാന്നിധ്യം. കൃഷിവിളകൾ നശിപ്പിക്കുകയും വീട്ടിലെ മോട്ടോറുകൾക്ക് കേടുവരുത്തുക, ചെരുപ്പ്, തുണി ഉൾപ്പെടെയുള്ള വസ്തുക്കൾ കിണറുകളിലിടുക എന്നിവയാണ് ഇയാളുടെ രീതി.കഴിഞ്ഞദിവസം വൈകുന്നേരം ഒരു കുട്ടി ഇയാളെ കണ്ടു.
മുഖം മൂടി ധരിച്ചിരുന്ന ഇയാൾ ഓടി രക്ഷപ്പെട്ടു. അടുത്ത ദിവസം പകൽ ഈ കുട്ടിയെഇയാൾ ആക്രമിക്കാൻ ശ്രമിച്ചതിനെ തുടർന്ന് കുട്ടി ബഹളം വച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്നതും ഇയാളുടെ രീതിയാണ്. പോലീസും നാട്ടുകാരും ചേർന്ന് സ്ഥലത്ത് വ്യാപകമായ പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.