ഇടുക്കി അസോസിയേഷൻ കുവൈറ്റ് "ചിൽ & ഗ്രിൽ @ വിൻറർ കാസിൽ" പിക്‌നിക് സംഘടിപ്പിച്ചു

Jan 3, 2025 - 07:24
 0
ഇടുക്കി അസോസിയേഷൻ കുവൈറ്റ് "ചിൽ & ഗ്രിൽ @ വിൻറർ കാസിൽ" പിക്‌നിക് സംഘടിപ്പിച്ചു
This is the title of the web page

 ഇടുക്കി അസോസിയേഷൻ കുവൈറ്റ് (IAK) ഡിസംബർ 26-27, 2024-ന് "ചിൽ & ഗ്രിൽ @ വിൻറർ കാസിൽ" എന്ന പേരിൽ കുവൈറ്റിലെ ഇടുക്കി ജില്ലയിലെ അംഗങ്ങൾ ഒത്തുചേർന്ന് വിവിധ ആഘോഷങ്ങൾ നിറഞ്ഞ വിന്റർ പിക്‌നിക് സംഘടിപ്പിച്ചു.ഡിസംബർ 26-ന് വൈകുന്നേരം ആരംഭിച്ച പ്രോഗ്രാമിൽ അംഗങ്ങളുടെ സാംസ്‌കാരിക പ്രകടനങ്ങൾ, മറ്റു കലാപരിപാടികൾ എന്നിവയോടൊപ്പം വിവിധയിന ഭക്ഷണ സ്റ്റാളുകളും ഉണ്ടായിരുന്നു. IAK പ്രസിഡന്റ് അബിൻ തോമസ് പിക്നിക് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജനറൽ സെക്രട്ടറി ജോബിൻസ് ജോസഫ് സ്വാഗതം പറഞ്ഞു. രാത്രി വൈകുവോളം നീണ്ട പ്രോഗ്രാമിൽ ഫോട്ടോ സെഷൻ, സാംസ്കാരിക പരിപാടികൾ, ഇന്ത്യയിൽ നിന്ന് കുവൈറ്റ്‌ സന്ദർശിക്കുന്ന മാതാപിതാക്കളെ ആദരിക്കൽ, കുവൈറ്റിൽ നിന്നും വിട്ടു പോകുന്ന അംഗങ്ങൾക്കുള്ള യാത്രയയപ്പ് നൽകൽ, ക്രിസ്മസ്, പുതുവത്സര കേക്ക് മുറിക്കൽ എന്നിവയും, ഫയർ &ഡിജെ ഡാൻസും ആഘോഷങ്ങളുടെ ഭാഗമായിരുന്നു.രണ്ടാം ദിവസം കുട്ടികൾക്ക് വേണ്ടി, വനിതാ ഫോറം അംഗങ്ങൾ നടത്തിയ കളറിങ് മത്സരങ്ങൾക്ക് രാജി ഷാജി മാത്യു നേതൃത്വം നൽകി.

 കായിക മത്സരങ്ങൾ , വിവിധ ഗെയിമുകൾ, ടഗ് ഓഫ് വാർ എന്നിവ സ്പോർട്സ് കൺവീനർ ബിജോ തോമസിന്റെ നേതൃത്വത്തിൽ നടത്തി. വിജയികൾക്കുള്ള സമ്മാന വിതരണ യോഗത്തിൽ ട്രഷറർ ബിജോ ജോസഫ് നന്ദി പറഞ്ഞു. ഇടുക്കി അസോസിയേഷൻ കുവൈറ്റ് അംഗങ്ങളുടെ ശക്തമായ സമൂഹാത്മകതയും സമർപ്പണവും പിക്‌നിക് വിജയകരമാക്കി.പിക്‌നിക് കൺവീനർ: ടെറൻസ് ജോസ്.ഫുഡ് കമ്മിറ്റി: ബിജു ജോസ്, സന്തോഷ് ആന്റണി, സജിമോൻ പി. ടി., ബിനു ആഗ്നൽ ജോസ്,സാംസ്കാരിക പരിപാടി കമ്മിറ്റി അംഗങ്ങളായ അനീഷ് ശിവൻ , അനൂപ് ജോണി, ഭാവ്യ അനൂപ് കായിക കമ്മിറ്റി ഭാരവാഹികളായ ബിജോ തോമസ്, ബേബി ജോൺ, ബെനി അഗസ്റ്റിൻ, ഔസപ്പച്ചൻ തോട്ടുങ്കൽകളറിങ് മത്സരങ്ങൾ :രാജി ഷാജി മാത്യു, വിനീത

പബ്ലിസിറ്റി : ജോൺലി തുണ്ടിയിൽ, ജോമോൻ P ജേക്കബ് എന്നിവരും കാറ്ററിംഗ് ടീം ഷാനു, ചാലെറ്റ് കീപ്പർ ഹാരിസ്, എല്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.IAK പ്രസിഡന്റ് അബിൻ തോമസ് ജനറൽ സെക്രട്ടറി ജോബിൻസ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow