ജനുവരി 6, തിങ്കളാഴ്ച 'നാഷണൽ ബേർഡ് ദിന'ത്തോടനുബന്ധിച്ച് ഇല നേച്ചർ ക്ലമ്പും, വണ്ടൻമേട് ഹോളീ ക്രോസ് കോളേജും സംയുകതമായി സംസ്ഥാനത്ത് ആദ്യമായി ഒരു കോളേജ് കാമ്പസിനെ ബേർഡ് ക്യാമ്പസായി മാറ്റുന്നു

ജനുവരി 6, തിങ്കളാഴ്ച 'നാഷണൽ ബേർഡ് ദിന'ത്തോടനുബന്ധിച്ച് ഇല നേച്ചർ ക്ലമ്പും, വണ്ടൻമേട് ഹോളീ ക്രോസ് കോളേജും സംയുകതമായി സംസ്ഥാനത്ത് ആദ്യമായി ഒരു കോളേജ് കാമ്പസിനെ ബേർഡ് ക്യാമ്പസായി മാറ്റുന്നു.പക്ഷികൾക്കാവശ്യമായ ആവാസ വ്യവസ്ഥ സൃഷ്ടിച്ച്, വിവിധ പക്ഷി വർഗ്ഗങ്ങളെ ക്യാമ്പസിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം, അതിനായി ഭക്ഷണവും, വേനൽക്കാലത്ത് ജല ലഭ്യതയും ഉറപ്പു വരുത്തും.
കൂടാതെ പ്രോഗാമിന്റെ ഭാഗമായി സെമിനാറും പഠന ക്ലാസ്സും, ഇല നേച്ചർ ക്ലമ്പിന്റെ ഹോളിക്രോസ് കോളജ് യൂണിറ്റ് ഉത്ഘാടനവും നടക്കും. ഇലയുടെ സംസ്ഥാന, ജില്ലാ ഭാരവാഹികൾ, കോളെജ് അധികൃതർ, വനം വകുപ്പ് ഉദ്യോഗസ്ഥർ, കോളേജ് NSS യൂണീറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.