എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് സംഘടിപ്പിച്ച സംയുക്ത ക്രിസ്മസ് ആഘോഷത്തിലെ കരോള്‍ഗാന മത്സരത്തിലെ ടീമുകള്‍ തമ്മിൽ നടന്ന പോരാട്ടത്തിൽ വിജയികൾക്ക് സമ്മാനദാനം നടത്തി

എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് സംഘടിപ്പിച്ച സംയുക്ത ക്രിസ്മസ് ആഘോഷത്തിലെ കരോള്‍ഗാന മത്സരത്തിലെ ടീമുകള്‍ തമ്മിലുള്ള വാശയേറിയ മത്സരത്തിലേ വിജയികൾക്ക് സമ്മാനദാനം നടത്തി.ഡിസംബർ 15 ന് നടന്ന പരിപാടിക്ക് ശേഷം പതിനേഴാം തീയതി മുതൽ 29 ആം തീയതി 5:00 മണി വരെയായിരുന്നു മത്സരം. യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത കരോൾ ഗാനത്തിന് ഏറ്റവും കൂടുതൽ ലൈക്കുകൾ നേടിയ ടീമാണ് വിജയിച്ചത്..
12 ദിവസമായി നടന്ന മത്സരത്തിൽ 5856 ലൈക്കോടെ കട്ടപ്പന സെന്റ് ജോണ്‍സ് സിഎസ്ഐ ചര്‍ച്ച് ടീം ഒന്നാം സ്ഥാനം നേടി .4875 ലൈക്ക്‌സുമായി രണ്ടാം സ്ഥാനം സെന്റ് ജോർജ് യാക്കോബായ ചർച്ച് ടീം കരസ്തമാക്കി. കട്ടപ്പന സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ടീം 1245 ലൈക്ക്‌സുമായി മൂന്നാം സ്ഥാനവും സ്വന്തമാക്കി.
കട്ടപ്പന സെന്റ് ജോൺസ് സിഎസ്ഐ ദേവാലയത്തിൽ നടത്തിയ യോഗത്തിൽ സമ്മാനദാനം നടത്തി. സെന്റ് ജോൺസ് സി എസ് ഐ ചർച്ച് വികാരി ബിനോയ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി.എച്ച്സിൻ മാനേജിംഗ് ഡയറക്ടർ ജോർജി മാത്യു , വൈഎംസിഎ പ്രസിഡന്റ് രജിത്ത് ജോർജ് തുടങ്ങിയവർ സംസാരിച്ചു.
മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ടീമിന് കട്ടപ്പന എസ് മാര്‍ട്ട് നല്‍കുന്ന 10,001 രൂപയും, രണ്ടാം സ്ഥാനം നേടിയ ടീമിന് കട്ടപ്പന ട്രെഡിങ് കമ്പനി നല്‍കുന്ന 7,001 രൂപയും, മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ടീമിന് കട്ടപ്പന സെറ കര്‍ട്ടന്‍സ് നല്‍കുന്ന 5,001 രൂപയും കൈമാറി. അംഗങ്ങളുമായി എത്തിയാണ് ടീമുകൾ സമ്മാനം ഏറ്റുവാങ്ങിയത് . വൈഎംസിഎ സെക്രട്ടറി കെ ജെ ജോസഫ്,വൈഎംസിഎ എജുക്കേഷൻ ബോർഡ് ചെയർമാൻ ജോർജ് ജേക്കബ് , ട്രഷറർ യു സി തോമസ്, എക്സിക്യൂട്ടീവ് അംഗം പി എം ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.
27 വർഷമായി നടത്തുന്ന പരിപാടിയിൽ കഴിഞ്ഞ രണ്ടു വർഷമായിട്ടാണ് എച്ച്സിഎൽ ചാനലിന്റെ നേതൃത്വത്തിൽ ഓൺലൈൻ മത്സരവും നടത്തിവരുന്നത്.പതിറ്റാണ്ടുകളായി നടത്തിവരുന്ന എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ഇ കൊല്ലത്തേ സംയുക്ത ക്രിസ്മസ് ആഘോഷത്തിന് തിരശ്ശീല വീഴുമ്പോൾ 2025ലെ ക്രിസ്മസിനെ പ്രൗഢഗംഭീരമായി വരവേൽക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ.