കട്ടപ്പന പ്രസ് ക്ലബ് വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു
കട്ടപ്പന പ്രസ് ക്ലബ് വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു.പ്രസിഡന്റ് എം ഡി വിപിന്‍ദാസ് അധ്യക്ഷനായി. സെക്രട്ടറി സിറില്‍ ലൂക്കോസ്, ട്രഷറര്‍ ബെന്നി കളപ്പുരയ്ക്കല്‍, വൈസ് പ്രസിഡന്റ് അഖില്‍ ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി റോയി വര്‍ഗീസ്, കെ എം മത്തായി, തോമസ് ജോസ്, എം സി ബോബന്‍, ജയ്ബി ജോസഫ്, ജോര്‍ജി മാത്യു, എന്‍ കെ രാജന്‍, പ്രവീണ്‍ വട്ടമല, എസ് സൂര്യലാല്‍, കെ കെ ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: എം ഡി വിപിന്‍ദാസ്(ദേശാഭിമാനി- പ്രസിഡന്റ്), സിറില്‍ ലൂക്കോസ്(മംഗളം- സെക്രട്ടറി), ബെന്നി കളപ്പുരയ്ക്കല്‍(ചന്ദ്രിക- ട്രഷറര്‍), അഖില്‍ ഫിലിപ്പ്(ദീപിക- വൈസ് പ്രസിഡന്റ്), റോയി വര്‍ഗീസ്(എച്ച്സിഎന്‍- ജോയിന്റ് സെക്രട്ടറി), പി ഡി സനീഷ്- മലയാള മനോരമ, വി എസ് അഹ്സറുദ്ദീന്‍- മാതൃഭൂമി, അജിന്‍ അപ്പുക്കുട്ടന്‍- ദേശാഭിമാനി, ഷിബിന്‍ ടി രാജന്‍- ഇടുക്കി വിഷന്‍(എക്സിക്യൂട്ടീവ് അംഗങ്ങള്‍).