ക്രിസ്തുമസ് : ഭക്ഷണ പരിശോധന ശക്തം; നാല് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി
സുരക്ഷിത ഭക്ഷണം ക്രിസ്തുമസ് സീസണിൽ ഉറപ്പാക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ സി ഉത്തരവ് പ്രകാരം ഇടുക്കി ജില്ലയിൽ ഡിസംബർ 19 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ 11 സ്ക്വാഡുകൾ പരിശോധന നടത്തി. സ്ക്വാഡുകൾ 105 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 13 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകൾ, 40 സർവയലൻസ് സാമ്പിളുകൾ എടുത്ത് കാക്കനാട് റീജിയണൽ അനലിറ്റിക്കൽ ലാബിൽ പരിശോധനായ്ക്കായി അയച്ചിട്ടുണ്ട്.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതായിരിക്കും. കൂടാതെ 4 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുവാനുള്ള നോട്ടീസുകൾ നൽകി. 23 സ്ഥാപനങ്ങൾക്ക് റക്ടിഫിക്കേഷൻ നോട്ടീസുകൾ നൽകി. 3 സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്മെന്റ് നോട്ടീസുകൾ നൽകി. ഭക്ഷ്യസുരക്ഷാ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച് തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റിനടുത്തുള്ള ബിസ്മി ഹോട്ടൽ അടപ്പിച്ചു.
പരിശോധനയിൽ ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ ഡോ രാഗേന്ദു എം. ഡോ മിഥുൻ എം, ശരൺ ജി. ആൻമേരി ജോൺസൺ, സ്നേഹാ വിജയൻ എന്നിവർ പങ്കെടുത്തു. സക്വാഡ് പരിശോധനകൾക്ക് ഇടുക്കി അസ്സിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണർ ബൈജു പി ജോസഫ് നേതൃത്വം നൽകി.