ക്രിസ്പെല്ലോ സഹകരണ ആശുപത്രി ക്രിസ്തുമസ് ആഘോഷം ഇന്ന് കട്ടപ്പനയിൽ
സഹകരണ ആശുപത്രി സ്ഥാപനങ്ങളുടെ ക്രിസ്തുമസ് ആഘോഷം തിങ്കളാഴ്ച വൈകിട്ട് കട്ടപ്പനയിൽ നടക്കും - 5 മണിക്ക്. ക്രിസ്മസ് റാലി ആരംഭിക്കും ആശുപത്രി അങ്കണത്തിൽ നിന്ന് ആരംഭിക്കുന്ന റാലി മാർക്കറ്റ് റോഡിലൂടെ അശോക ജംഗ്ഷൻ വഴി സെൻട്രൽ ജംഗ്ഷനിൽ എത്തും. ചേന്നാട്ടുമറ്റം ജംഗ്ഷൻ വഴി വീണ്ടും സെൻട്രൽ ജംഗ്ഷനിൽ എത്തി ഗാന്ധി സ്ക്വയർ വഴി പോലീസ് സ്റ്റേഷൻ വഴി ഗുരു മന്ദിരം റോഡിലൂടെ പഴയ ബസ്റ്റാൻഡിൽ നിന്നും പുതിയ ബസ് സ്റ്റാൻഡ് വഴി ആശുപത്രിയിലേക്ക് തിരികെ എത്തും.
പ്ലോട്ടുകളുടെയും താളമേളങ്ങളുടെയും അകമ്പടിയിലാണ് ക്രിസ്മസ് റാലി.റാലി ആശുപത്രി അങ്കണത്തിൽ എത്തിച്ചേരുമ്പോൾ പൊതുസമ്മേളനം ആരംഭിക്കും. ഭരണസമിതി പ്രസിഡന്റ് കെ.യു വിനു അധ്യക്ഷത വഹിക്കുകയും ഫൗണ്ടർ ആൻഡ് ഡയറക്ടർ സി. വി വർഗീസ് ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് കെ പി സുമോദ് സ്വാഗതം പറയും.
സഹകരണ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ജോസൺ വറുഗീസ് ഭരണസമിതി അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിക്കും തുടർന്ന് സഹകരണ ആശുപത്രി ഡോക്ടർമാരെ ചടങ്ങിൽ ആദരിക്കും തുടർന്ന് ജീവനക്കാരുടെ കരോൾ ഗാന മത്സരവും സിനിമാറ്റിക് ഡാൻസ് ഫാഷൻ ഷോ പാപ്പാ മത്സരം എന്നിവയും ഉണ്ടായിരിക്കും. ഐഡിയ സ്റ്റാർ സിംഗർ ഫെയിം അമല ചാക്കോ, ഡോ. അമലു എം ബാബു എന്നിവർ നയിക്കുന്ന മ്യൂസിക്കൽ നൈറ്റും ഉണ്ടായിരിക്കും.