കട്ടപ്പന ഗവൺമെൻറ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് കനവ് 2024 മുരിക്കാട്ടുകൂടി ഗവൺമെൻറ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു
കട്ടപ്പന ഗവൺമെൻറ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് കനവ് 2024 മുരിക്കാട്ടുകൂടി ഗവൺമെൻറ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് കുഴിക്കാട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തങ്കമണി സുരേന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ യുവജന കമ്മീഷൻ ജില്ലാ കോർഡിനേറ്റർ ജോമോൻ പൊടിപാറ മുഖ്യപ്രഭാഷണം നടത്തി .
പ്രോഗ്രാം ഓഫീസർ ഡോക്ടർ പ്രദീപ്കുമാർ വി.ജെ ക്യാമ്പ് വിശദീകരണം നടത്തി. കട്ടപ്പന ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മിനി ഐസക്ക്, പി.ടി.എ.പ്രസിഡണ്ട് സിന്ധുവിനോദ് ,പ്രിൻസ്മോൻ മറ്റപ്പള്ളി, അഡ്വ.സീമ പ്രമോദ് തുടങ്ങിയവർ സംസാരിച്ചു. വിളംബര ജാഥയോടെയാണ് ക്യാമ്പ് ആരംഭിച്ചത്.27 ന് ക്യാമ്പ് അവസാനിക്കും.