പുളിയമല ക്രൈസ്റ്റ് കോളേജിൽ ഫെലിസ് നവീദാബ് സീസൺ 1 കരോൾ ഗാന മത്സരം നടന്നു
ക്രൈസ്റ്റ് കോളേജിന്റെയും കട്ടപ്പന ക്രൈസ്റ്റ് അക്കാദമിയുടെയും ജി സി എ കെമിക്കൽസിന്റെയും വഞ്ചി ഫുഡ് കോർട്ടിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് മത്സരം നടന്നത്.മത്സരത്തിൽഡിവൈൻ ബീറ്റ്സ് കമ്പിളിക്കണം ഒന്നാം സ്ഥാനം കരസ്ഥമാക്കി ലൂർദ് മാതാ ചർച്ച് കാഞ്ചിയാർ രണ്ടാം സ്ഥാനവും സെന്റ് ജോർജ് ഫൊറോന ചർച്ച് കട്ടപ്പന മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ക്രൈസ്റ്റ് കോളേജിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് പുതിയ പരിപാടിക്ക് തുടക്കം കുറിച്ചത് . പ്രോഗ്രാമിൽ 15 ഓളം ടീമുകൾ പങ്കെടുത്തു .
ഫെലിസ് നവീദാബ് സീസൺ 1 കരോൾ ഗാന മത്സരം കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി പരിപാടി ഉദ്ഘാടനം ചെയ്തു.ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ. ജോസുകുട്ടി ഐക്കരപ്പറമ്പിൽ സി എം ഐ അധ്യക്ഷനായിരുന്നു ചടങ്ങിൽ ഇടുക്കി ജില്ലയിലെ പല മേഖലകളിൽ സേവനം ചെയ്ത് സന്മാർഗ്ഗത്തിലൂടെ സമൂഹത്തിന് മാതൃകയായ പ്രതിഭാശാലികളായ വ്യക്തികളെ കണ്ടെത്തി ആദരിക്കുകയും ചെയ്തു.
ക്രൈസ്റ്റ് കോളേജ് ഡയറക്ടർ റവ.ഫാ. അനൂപ് തുരുത്തിമറ്റം സി എം ഐ , പ്രിൻസിപ്പാൾ ഡോ. എം വി ജോർജുകുട്ടി , മ്യൂസിക് ക്ലബ് കോർഡിനേറ്റേഴ്സ് സോന സെബാസ്റ്റ്യൻ , അനുജ മേരി തോമസ് , ആർട്സ് ക്ലബ് സെക്രട്ടറി ജെബിൻ സ്കറിയ .ഫെയ്ത്ത് എബ്രാഹം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .