പുഷ്പ സിനിമകണ്ടു മടങ്ങിയ വണ്ടിപ്പെരിയാർ സ്വദേശികളായ യുവാക്കൾക്ക് ദാരുണാന്ത്യം

വണ്ടിപ്പെരിയാറിൽ നിന്നും തമിഴ്നാട്ടിലെ കമ്പത്ത് പോയി പുഷ്പ സിനിമ കണ്ടു മടങ്ങിയ രണ്ട് യുവാക്കൾക്ക് വാഹന അപകടത്തിൽ ദാരുണ അന്ത്യം . വണ്ടിപ്പെരിയാർ പഞ്ചായത്തിൽ എച്ച് പി സി മൂലക്കയം സ്വദേശികളായ പ്രദീപ് ( 23 ), രാഹുൽ (27) എന്നിവർക്കാണ് പുഷ്പ സിനിമ കണ്ടു മടങ്ങുന്ന വഴി അപകടം ഉണ്ടായത്. കഴിഞ്ഞ 7ാം തീയതി പുലർച്ചെ തമിഴ്നാട്ടിലെ കമ്പത്ത് വച്ച് ഇവർ സഞ്ചരിച്ച സ്കൂട്ടറും തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. പ്രവീൺ കഴിഞ്ഞ ചൊവ്വാഴ്ച മധുര മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചു. മധുര മെഡിക്കൽ കോളേജ്, അപ്പോള ഹോസ്പിറ്റൽ, കോട്ടയം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന രാഹുൽ ഇന്നലെയാണ് മരിച്ചത്.