തുടർച്ചയായി രണ്ടാം തവണയും മിസ്റ്റർ ഇടുക്കിയായി ഉപ്പുതറ സ്വദേശി ദേവൻ

തുടർച്ചയായി രണ്ടാം തവണയും മിസ്റ്റർ ഇടുക്കിയായി ഉപ്പുതറ സ്വദേശി ദേവൻ. ഉപ്പുതറ വാഴുവേലിൽ വി.എസ്. ദേവനാണ് അണക്കരയിൽ നടന്ന ശക്തമായ മത്സരത്തിൽ തുടർച്ചയായി മിസ്റ്റർ ഇടുക്കിയായി തിരഞ്ഞെടുക്കപ്പെട്ടത്. 100 പേർ പങ്കെടുത്ത മത്സരത്തിൽ യു.കെ യിൽ ട്രെയിനറായ രാജാക്കാട് സ്വദേശി നിതിൻ പോൾ ആയിരുന്നു അവസാന റൗണ്ടിലെ പ്രധാന എതിരാളി. കുടിയേറ്റ പ്രദേശമായ ഉപ്പുതറയുടെ സ്വന്തം യുവാവാണ് ദേവൻ .
35 കാരനായ ദേവൻ 18 വർഷമായി ശരീര സൗന്ദര്യ മത്സര രംഗത്ത് സജീവ സാന്നിധ്യമാണ് . കഴിഞ്ഞ വർഷം സംസ്ഥാന മത്സരത്തിൽ ആറാമനായിരുന്നു. കഴിഞ്ഞ വർഷവും മിസ്റ്റർ ഇടുക്കിയായി ദേവൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ചെറുപ്പം മുതൽ ശരീരക സംരക്ഷണ കാര്യത്തിൽ ദേവൻ ജാകരൂപനായിരുന്നു. ഉപ്പുതാമോൺസ്റ്റർ ജിമ്മിലാണ് പരിശീലനം നേടുന്നത്. ട്രെയിനർ സാഗരിൻ്റെ മേൽനോട്ടത്തിലാണ് ട്രെയിനിംഗ് നേടുന്നത്.
ഉപ്പുതറ ജിമ്മിലെ അനിൽ ശ്രീനിവാസനാണ് ട്രെയിനർ . ഇൻ്റർനാഷണൽ ട്രെയിനറും, ദേവൻ്റെ പിതൃ സഹോദരിയുടെ മകനുമായ എം.പി സാഗറിൻ്റെ ( ഡൽഹി) പ്രത്യേക പരിശിലനവും ദേവന് ലഭിച്ചു. സംസ്ഥാന മത്സരത്തിൽ വിജയിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ദേവൻ. ഇസാഫ് തേർഡ് പാർട്ടി പ്രോഡക്ട് ഇടുക്കി - മൂവാറ്റുപുഴ ബ്രാഞ്ചിൻ്റെ മാനേജരാണ്. ഭാര്യ ധന്യ മക്കൾ ജാന്തി, ഫെറാൻ .