അലുമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം നടന്നു
അലുമിനിയം ഫാബ്രിക്കേഷൻ മേഖലയിലെ സ്വതന്ത്ര സംഘടനയായ അലുമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ മൂന്നാമത് ജില്ലാ സമ്മേളനം തൊടുപുഴയിൽ നടക്കുന്നതിൻ്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം നടന്നു. അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് മൊയ്തു തോടന്നൂർ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ചെയർമാൻ കുഞ്ഞുമോൻ എം.എം.അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറിയും, ജില്ലാ നിരീക്ഷകനുമായ മുജീബ് റഹ്മാൻ, സംസ്ഥാന സെക്രട്ടറി തോമസ് ജോൺ, ജില്ലാ ജനറൽ സെക്രട്ടറി അനിൽ നാനോ, ജില്ലാ സഹായ നിധി ചെയർമാൻ റോയി ലൂക്ക്, തൊടുപുഴ മേഖല പ്രസിഡൻ്റ് ഷിജു തോമസ്, മേഖല സെക്രട്ടറി രമേശ് ചന്ദ്രൻ, മുൻ സംസ്ഥാന സെക്രട്ടറി ഷമീർ സി.ഐ ജില്ലാ ട്രഷറർ മണിക്കുട്ടൻ, എന്നിവർ പ്രസംഗിച്ചു.