കട്ടപ്പന നഗരസഭ വാർഡ് 27 തോവരയാർ ആഞ്ഞിലിപ്പാലത്തെ നഗരസഭാ വക സ്ഥലത്ത് ഭാവി പദ്ധതികൾ ആവിഷ്കരിക്കുന്നതിന് ശുചീകരണം നടത്തി

Dec 11, 2024 - 18:28
 0
കട്ടപ്പന നഗരസഭ വാർഡ് 27  തോവരയാർ ആഞ്ഞിലിപ്പാലത്തെ നഗരസഭാ വക സ്ഥലത്ത് ഭാവി പദ്ധതികൾ ആവിഷ്കരിക്കുന്നതിന് ശുചീകരണം നടത്തി
This is the title of the web page

 നഗരസഭ 27 ആം വാർഡ് തൊവരയാർ ആഞ്ഞിലി പാലത്താണ് നഗരസഭാവക 8 സെന്റ് സ്ഥലം നിലകൊള്ളുന്നത്. പൊതുപരിപാടികൾ സംഘടിപ്പിക്കാനോ, യോഗങ്ങൾ കൂടുന്നതിനോ മേഖലയിൽ പൊതു കെട്ടിടങ്ങൾ ഇല്ല . ഈ സാഹചര്യത്തിൽ ജനപകാരപ്രദമായ കെട്ടിടം നിർമ്മിക്കാനാണ് സ്ഥലം കൊണ്ട് നഗരസഭ ഉദ്ദേശിക്കുന്നത്. കാടുപടലങ്ങൾ പിടിച്ചു കിടക്കുന്നത് മൂലം ഇഴജന്തുക്കളുടെയടക്കം സാന്നിധ്യം ഇവിടെ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വാർഡ് കൗൺസിലർ ലീലാമ്മ ബേബിയുടെ നേതൃത്വത്തിൽ മേഖലയിൽ ശുചീകരണം നടത്തിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 തൊഴിലുറപ്പ് തൊഴിലാളികളാണ് കാടുപടലങ്ങൾ വെട്ടി ശുചിയാക്കിയത് . കോടതി വ്യവഹാരങ്ങൾ മൂലം പ്രതിസന്ധിയിലായിരുന്നു ഇ സ്ഥലത്തെ ഉടമസ്ഥാവകാശവും നിർമ്മാണ പ്രവർത്തനവും. നഗരസഭയ്ക്ക് അനുകൂലമായി വിധി വന്നതോടെയാണ് അംങ്കണവാടിക്കും സാംസ്കാരിക നിലയത്തിനും അടക്കം ഉപയോഗിക്കാൻ കഴിയുന്ന വിധം കെട്ടിടം നിർമ്മിക്കാൻ അധികൃതർ ഉദ്ദേശിക്കുന്നത്. ഇതിന് ആദ്യഘട്ടം എന്നോണം ആണ് ശുചീകരണം നടത്തിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow