വ്യാജപരാതികൾ നൽകി സമീപവാസി കള്ളക്കേസിൽ കുടുക്കുകയൂം മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നതായി പരാതി

ചിന്നക്കനാൽ സൂര്യനെല്ലി നിവാസികളാണ് ജില്ലാ പോലീസ് മേധാവിക്കും കളക്ടർക്കും പരാതി നൽകിയിരിക്കുന്നത്. ചിന്നക്കനാൽ സൂര്യനെല്ലി സ്വദേശികളായ തങ്ക മുനിയാണ്ടി,സുന്ദരപാണ്ട്യൻ,രാജൻ തുടങ്ങിയവർക്ക് ഒപ്പം നിരവധി പേർ പരാതിയുമായി ജില്ലാ പോലീസ് മേധാവിയെയും കളക്ടറേയും സമീപിച്ചിരിക്കുകയാണ്. സമീപവാസിയായ ഒരു സ്ത്രീ നിരന്തരം വ്യാജ പരാതികൾ നൽകി മാനസികമായി പീഡിപ്പിക്കുകയാണ് എന്ന് ആരോപിച്ചുകൊണ്ടാണ് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം തലക്ക് പലകകൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു എന്ന് സമീപ വാസികൾക്ക് എതിരെ ഈ സ്ത്രീ പരാതി നൽകിയിരുന്നു.എന്നാൽ ഏത് മനഃപൂർവം കെട്ടിച്ചമച്ചതാണ് എന്നും അവരുടെ പരാതി അടിസ്ഥാന രഹിതമാണ് എന്നും സി സി റ്റി വി ദൃശ്യങ്ങളിൽ വ്യക്‌തമാണ് എന്നും പ്രദേശവാസികൾ പറഞ്ഞു .
ഇതിന് മുൻപും ഇത്തരത്തിൽ നിരവധി വ്യാജപരാതികൾ ഇവർ പ്രദേശവാസികൾക്ക് എതിരെ നല്കിട്ടുണ്ട് എന്നും നിരന്തരം കള്ളപരാതികൾ നൽകി മാനസികമായും സാമ്പത്തികമായും ബുദ്ധിമുട്ടിക്കുകയാണ് എന്നും ഇവർ പറയുന്നു. ഇതിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടാണ് പ്രദേശവാസികൾ ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചിരിക്കുന്നത്.