റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവെല്ലിലെ പഴയ ക്യാമറകളുടെ സ്റ്റാൾ കാണികളെ ആകർഷിക്കുന്നു

Dec 4, 2024 - 17:50
 0
റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവെല്ലിലെ പഴയ ക്യാമറകളുടെ സ്റ്റാൾ കാണികളെ ആകർഷിക്കുന്നു
This is the title of the web page

എലിക്സിയർ സ്കൂൾ ഓഫ് ഫോട്ടോഗ്രാഫി കോട്ടയം മേധാവി എം മനുവിന്റെ ശേഖരത്തിലുള്ള ക്യാമറകളുടെ നീണ്ട നിരയാണ് എക്സിബിഷനിൽ ഒരുക്കിയിരുന്നത്. കട്ടപ്പനയിൽ സംഘടിപ്പിച്ച  റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവില്ലിലാണ് സ്റ്റാൾ സജ്ജമായിരിക്കുന്നത് .ഏറെ കൗതുകമാണ് പഴയ ക്യാമറകളുടെ നീണ്ട നിര സമ്മനയ്ക്കുന്നത്.15 വർഷം കൊണ്ടാണ് 400 ക്യാമറകൾ മനു കരസ്ഥമാക്കിയത്. ഇതിന് നീണ്ട യാത്രകളും ആവശ്യമായി വന്നു.ഒപ്പം അഞ്ച് വർഷമായി വിവിധയിടങ്ങളിൽ എക്സിബിഷനുകൾ നടത്തിവരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 1800കളുടെ അവസാനം ഇറങ്ങിയ ക്യാമറകൾ മുതൽ,ഫിലിം ക്യാമറകൾ നിർത്തലാക്കുന്ന 2005 വരെയുള്ള കാലഘട്ടത്തിലെ ക്യാമറകൾ കളക്ഷനിൽ ഉണ്ട്. ഫോട്ടോഗ്രാഫിയോടുള്ള അതിയായ താല്പര്യവും ഇഷ്ടവുമാണ് ഇ ശേഖരത്തിലേക്ക് എം മനുവിനെ നയിച്ചത്.ഇൻസ്റ്റന്റ് ക്യാമറ, വീഡിയോ ക്യാമറ, ടി എൽ ആർ ക്യാമറ, എസ് എൽ ആർ ക്യാമറ , തുടങ്ങി നിരവധി ഇനങ്ങൾ ഉണ്ട്.

ക്യാമറ കൂടാതെ പ്രൊജക്ടർ, വിവിധ തരം ഫിലിമുകൾ എല്ലാം പ്രദർശനത്തിൽ ഇടംപിടിച്ചു. ഇതിനോടൊപ്പം ഫെസ്റ്റിവൽ കാണുവാൻ എത്തുന്ന നിരവധി ആളുകളാണ് എക്സിബിഷനിൽ പങ്കു കൊള്ളുന്നത്. ആളുകൾക്ക് ക്യാമറകളുടെ പഴക്കവും ചരിത്രവും എല്ലാം പ്രത്യേകം പറഞ്ഞു മനസ്സിലാക്കാനും എക്സിബിഷൻ ഭാരവാഹികൾ ശ്രദ്ധിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow