പ്രോജക്റ്റ് ആൻഡ് കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ സിഐടിയുവിന്റെ നേതൃത്വത്തിൽ സിപിഐഎം ഏരിയ സമ്മേളനത്തിനു മുന്നോടിയായി സ്വാഗതസംഘ ഓഫീസ് തുറന്നു

കട്ടപ്പന കുന്തളംപാറ റോഡിൽ സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസിന് എതിർവശത്തായിട്ടാണ് സ്വാഗതസംഘം ഓഫീസ് നിർമ്മിച്ചിരിക്കുന്നത്. പ്രോജക്ട് ആൻഡ് കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ സിഐടിയു കട്ടപ്പന ടൗൺ യൂണിറ്റിന്റെ നേതൃത്വത്തിലാണ് നിർമ്മാണം പൂർത്തിയാക്കിയത്.ഡിസംബർ 6, 7 തീയതികളിൽ നടക്കുന്ന ഏരിയ സമ്മേളനത്തിന് മുന്നോടിയായിട്ടാണ് സ്വാഗതസംഘം ഓഫീസ് തുറന്നത്. സിപിഐഎം ഏരിയ സെക്രട്ടറി വി ആര്‍ സജി ഓഫീസ് ഉദ്ഘാടനം ചെയ്തു.
ഇരുനിലകളിലായി മുളകൊണ്ടും മേച്ചിൽ പുല്ല് മേഞ്ഞുമാണ് ഓഫീസ് നിർമ്മിച്ചിരിക്കുന്നത്. ഒപ്പം ചെറിയ പൂന്തോട്ടവും ക്രമീകരിച്ചാണ് ഓഫീസ് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.ഉദ്ഘാടന യോഗത്തിന് നേതാക്കളായ മാത്യു ജോർജ്, എം സി ബിജു, ടോമി ജോർജ്,കെ പി സുമോദ്, എസ് സുഗതൻ, എം സുരേഷ്, പി വി സുരേഷ് എന്നിവർ നേതൃത്വം നൽകി.