ലെന്‍സ്‌ഫെഡ് ജില്ലാ കണ്‍വെന്‍ഷന്‍ കട്ടപ്പനയിൽ നടന്നു
എന്‍ജിനിയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും സംഘടനയായ ലൈസൻസിഡ് എന്‍ജിനിയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) പതിനാലാം ജില്ലാ കണ്‍വെന്‍ഷന്‍ കട്ടപ്പന ഹൈറേഞ്ച് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു . ലെന്‍സ്‌ഫെഡ് ജില്ലാ പ്രസിഡന്റ് പിഎന്‍ ശശികുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തിൽ നിരവധി ആളുകൾ പങ്കെടുത്തു.



