കട്ടപ്പന ഗവൺമെന്റ് കോളേജിൽ ആർട്സ് ലിറ്ററേച്ചർ ആൻഡ് ബിസിനസ് വിഭാഗത്തിൽ ഇന്റർനാഷണൽ കോൺഫറൻസ് നടന്നു

കട്ടപ്പന ഗവൺമെന്റ് കോളേജിലാണ് മലയാളം ഇംഗ്ലീഷ് കൊമേഴ്സ് വിഭാഗങ്ങൾ സംയുക്തമായി ഐ കാൽബ് 2024 ഇന്റർനാഷണൽ കോൺഫറൻസ് സംഘടിപ്പിച്ചത് .ലിറ്ററേച്ചർ ആൻ്റ് ബിസിനസ് വിഷയങ്ങളിലാണ് കോൺഫറൻസ് നടന്നത്.ജെൻഡർ ആക്ടിവിസ്റ്റും കേരള സാഹിത്യ അക്കാഡമി അംഗവുമായ ഡോ. വിജയരാജമല്ലിക ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പാൾ ഡോ വി. കണ്ണൻ അധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് വിഭാഗം ഹെഡ് ഡോ. വാണി പി, റ്റോജി ഡൊമിനിക്, പ്രൊഫ . ഡോ. എം കൃഷ്ണൻ നമ്പൂതിരി, ഡോ. സീമാ ജെറോം തുടങ്ങിയവർ സംസാരിച്ചു.