ബിമൽ തോപ്രാംകുടിയുടെ തിരകൾ വിശ്രമത്തിലാണ് എന്ന നോവലിന്റെ പ്രകാശനം കട്ടപ്പന പ്രസ് ക്ലബ് ഹാളിൽ നടന്നു
അധ്യാപികയും എഴുത്തുകാരിയുമായ എ.ഡി ഫിലോമിന പുസ്തക പ്രകാശന കർമ്മം നിർവഹിച്ചു.കാർഷികവൃത്തിയും കെട്ടിട നിർമാണവും തൊഴിലാക്കിയ സാധാരണക്കാരനായ വ്യക്തിയാണ് വെട്ടിക്കൽ രാമചന്ദ്രൻ എന്ന ബിമൽ തോപ്രാംകുടി . ബിമൽ തോപ്രാംകുടിയുടെ രണ്ടാമത്തെ നോവലായ തിരകൾ വിശ്രമത്തിലാണ് എന്ന കൃതിയുടെ പ്രകാശന കർമ്മമാണ് കട്ടപ്പന പ്രസ് ക്ലബ് ഹാളിൽ നടന്നത്.അധ്യാപികയും പ്രഭാഷകയും എഴുത്തുകാരിയുമായ എ.ഡി ഫിലോമിന പുസ്തക പ്രകാശന കർമ്മം നിർവഹിച്ചു .
പ്രശസ്ത വാഗ്മിയും പച്ചടി എസ്. എൻ എൽ .പി സ്കൂൾ ഹെഡ്മാസ്റ്ററുമായ ബിജു പുളിക്കലേടത്ത് അധ്യക്ഷനായി.റിട്ടയേഡ് അധ്യാപകൻ വി.എൻ രാജൻ പുസ്തകം ഏറ്റുവാങ്ങി. സാഹിത്യകാരൻ ജോസഫ് മണക്കാട്ട് പുസ്തക പരിചയം നിർവഹിച്ചു. സാധാരണക്കാരുടെ ഭാഷയിൽ ലളിതമായ ശൈലിയിൽ രചന നിർവഹിച്ചിട്ടുള്ള തിരകൾ വിശ്രമത്തിലാണ് എന്ന കൃതി ബിമൽ തോപ്രാംകുടി എന്ന എഴുത്തുകാരനെ തിരക്കുള്ള സാഹിത്യകാരനാക്കി മാറ്റാൻ പര്യാപ്തമാണെന്ന് പുസ്തക പരിചയം നിർവഹിച്ച ജോസഫ് മണക്കാട്ട് പറഞ്ഞു.
അധ്യാപകനും സാഹിത്യകാരനുമായ എസ് ജ്യോതിസ് മുഖ്യ പ്രഭാഷണം നടത്തി.ഇ.ജി. പാപ്പു, കെ.എസ് മധു , ബിബിൻ വൈശാലി തുടങ്ങിയവർ സംസാരിച്ചു. സാഹിത്യസാംസ്കാരിക സാമൂഹ്യ രംഗങ്ങളിലെ പ്രമുഖ വ്യക്തികൾ പങ്കെടുത്തു.