കൂട്ടുകാരനായി കൈകോർത്തു... സമാഹരിച്ചത് 2.5 ലക്ഷം രൂപ

കട്ടപ്പന ഗവൺമെൻറ് ഐടിഐയിലെ രണ്ടാം വർഷ ഇലക്ട്രിഷൻ വിദ്യാർത്ഥി നെടുങ്കണ്ടം തൂക്കുപാലം സ്വദേശി മുഹമ്മദ് ആഷിക്കിനായാണ് ഐ.ടി.ഐ യിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അധ്യാപകരും സുമനസ്സുകളുടെ സഹായം തേടിയത്.50 ലക്ഷത്തിലേറെ രൂപ ചികിത്സയ്ക്കായി ആവശ്യം വരുന്നതിനാൽ നിർധന കുടുംബത്തിൽപ്പെട്ട തങ്ങളുടെ സഹപാഠിക്കായി സഹായനിധി രൂപീകരിച്ച് സുമനസ്സുകളുടെ സഹായം തേടുന്നത് അറിഞ്ഞാണ് തങ്ങളുടെ പ്രിയപ്പെട്ടവനായി ഗവൺമെൻറ് ഐ.ടി.ഐ ഒന്നടങ്കം ഈ ഉദ്യമത്തിൽ പങ്കുചേർന്നത്.
ഐടിഐിലെ വിദ്യാർത്ഥികളും അധ്യാപകരും സ്വന്തമായും കട്ടപ്പനയിലെയും പരിസരപ്രദേശങ്ങളിലെയും സുമനസ്സുകളുടെ കയ്യിൽ നിന്നും സഹായം സ്വീകരിച്ചൂമാണ് ഈ തുക കണ്ടെത്തിയത്.കട്ടപ്പന ഗവൺമെൻറ് ഐ.ടി.ഐ യിലേ ഐ.എം.സി ഹാളിൽ നടന്ന ചടങ്ങിൽ സമാഹരിച്ച തുക എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സാദിഖ് .എ പ്രിൻസിപ്പാൾ . ശാന്റി സി.എസ്ന് കൈമാറി. വാർഡ് കൗൺസിലർ ഷാജി കൂത്തടിയിൽ,പി .ടി .എ പ്രസിഡണ്ട് ജയകുമാർ,സ്റ്റാഫ് സെക്രട്ടറി ബിജേഷ് ജോസ്,സീനിയർ സൂപ്രണ്ട് ദിൽഷത്ത് ബീഗം, ഗ്രൂപ്പ് ഇൻസ്ട്രക്ർ ചന്ദ്രൻ പി .സി, സനിൽ പി. ജോസഫ് പി.എം,ജൂനിയർ സൂപ്രണ്ട് പ്രസാദ് കേ.സ്,എൻ.എസ്.എസ് വോളണ്ടിയേഴ്സ് ഐ.ടി.ഐയിലെ വിദ്യാർത്ഥികൾ അധ്യാപകർ മറ്റു ജീവനക്കാർ പങ്കെടുത്ത ചടങ്ങിൽ വച്ച് പ്രിൻസിപ്പാൾ ഈ തുക ചികിത്സ തേടുന്ന മുഹമ്മദ് ആഷിക്കിന്റെ പിതാവിൻറെ അക്കൗണ്ടിലേക്ക് കൈമാറി.