മുല്ലക്കാനത്ത് പ്രവർത്തിക്കുന്ന രാജാക്കാട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിച്ച് കിടത്തി ചികിത്സ പുനരാരംഭിക്കുക എന്ന് ആവിശ്യപെട്ടുകൊണ്ട് യുഡിഎഫ് രാജാക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുല്ലക്കാനം സി.എച്ച് സി പടിക്കലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
40 വർഷം മുമ്പ് പ്രാഥമികാരോഗ്യ കേന്ദ്രമായി തുടങ്ങിയ ആതുരാലയത്തിൽ നാളിതുവരെയായിട്ടും ഡോക്ടർമാരുടേയും, നേഴ്സുമാരുടെയും ജീവനക്കാരുടേയും ഒഴിവുകൾ നികത്തിയിട്ടെല്ലെന്നും ഗ്രാമ പഞ്ചായത്തു മുതൽ സംസ്ഥാനം വരെ ഇടതുപക്ഷം ഭരണം നടത്തുമ്പോൾ 6 പഞ്ചായത്തുകൾക്ക് ചികിത്സ സഹായം ലഭിക്കേണ്ട ആശുപത്രിക്കെതിരെയുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടണ് പ്രതിഷേധ ജാഥ സംഘടിപ്പിച്ചത്.മുല്ലക്കാനം ടൗണിൽ നിന്നാരംഭിച്ച പ്രതിഷേധ ജാഥ ആശുപത്രി കവാടത്തിൽ പോലീസ് തടഞ്ഞു.
തുടർന്ന് മുല്ലക്കാനം ടൗണിൽ വച്ച് നടത്തിയ ധർണ്ണ കെ പി സി സി അംഗം ആർ ബാലൻപിള്ള ഉദ്ഘാടനം ചെയ്തു.യുഡിഎഫ് ചെയർമാൻ സിബി കൊച്ചുവള്ളാട്ട്, കൺവീനർ ജോഷി കന്യാക്കുഴി,.യുഡിഎഫ് ഭാരവാഹികളായ എം.പി ജോസ്,ജമാൽ ഇടശ്ശേരിക്കുടി,ജോസ് ചിറ്റടി,കെ.എസ് ശിവൻ,ഒ.എസ് ജോസഫ് സുധീർ കോട്ടക്കുടി,ഷാജി അമ്പാട്ട്' കിങ്ങിണി രാജേന്ദ്രൻ,പുഷ്പലത സോമൻ,ബെന്നി പാലക്കാട്ട്, വിൻസു തോമസ്,റ്റി.കെ സുജിത് തുടങ്ങിയവർ പങ്കെടുത്തു.