കട്ടപ്പന സബ്ജില്ലാ കലോത്സവത്തിൻ്റെ ഭാഗമായി മേരികുളത്ത് നടന്ന ഘോഷയാത്ര കുടിയേറ്റ മണ്ണിനെ ഇളക്കിമറിച്ചു
കട്ടപ്പന സബ്ജില്ലാ കലോത്സവത്തിൻ്റെ ഭാഗമായി മേരികുളത്ത് നടന്ന ഘോഷയാത്ര കുടിയേറ്റ മണ്ണിനെ ഇളക്കിമറിച്ചു. മേരികുളം സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കുന്ന കലോത്സത്തിന് മുന്നോടിയായിട്ടാണ് ഘോഷയാത്ര നടന്നത്. മാട്ടുക്കട്ടയിൽ നിന്നും ആരംഭിച്ച ഘോഷയാത്ര മേരികുളം ചുറ്റി സ്കൂൾ അങ്കണത്തിൽ സമാപിച്ചു.കുടിയേറ്റ കർഷകരുടെ നാടായ അയ്യപ്പൻകോവിൽ മേരികുളത്ത് എത്തിയ സബ്ജില്ലാ കലോത്സവം നാടിൻ്റെ ഉത്സവമാറിയിരിക്കുകയാണ്.
മാട്ടുക്കട്ട ടൗണിൽ നിന്നും മരിയൻ പബ്ലിക് സ്കൂളിൽ നിന്നും രണ്ട് ഘോഷയാത്രയായാണ് ആരംഭിച്ചത്. ഘോഷയാത്ര മേരികുളത്തെത്തി സംഗമിച്ച ഒന്നായി സ്കൂളങ്കണത്തിലെത്തി. മാട്ടുക്കട്ടയിൽ സ്കൂൾ മാനേജർ ഫാ വർഗീസ് കുളംപള്ളി ഫ്ലാഗ് ഓഫ് ചെയ്തു.താളമേളങ്ങളുടെയു ങ്ങളുടെയും നിശ്ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്ര ഏറെ ശ്രദ്ദേയമായി.
അടുക്കും ചിട്ടയോടെ കുട്ടികൾ വിവിധ വർണ്ണങ്ങൾ ഉളള റിബണുകൾ വീശിയപ്പോൾ വീഥികളിൽ വിവിധ വർണ്ണങ്ങൾ വിരിഞ്ഞു.ഘോഷയാത്ര കടന്ന് പോയ വീഥികളിലെല്ലാം കൈയ്യടിച്ചും ആസ്വദിച്ചുമാണ് കാണികൾ വരവേറ്റത്. ഇനിയുള്ള രാപ്പകലുകൾ കലയുടെ ഉത്സവമാണ് അയ്യപ്പൻകോവിലിന് ലഭിക്കുന്നത്. നാടിനെ ഇളക്കിമറിച്ച ഘോഷയാത്രയോടെ അയ്യപ്പൻകോവിൽ ഉത്സവലഹരിയിലായി.