വിദ്യാർത്ഥി കേന്ദ്രീകൃത പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് തുടർപഠന തൊഴിൽ മേഖലകളെപ്പറ്റി വ്യക്തമായ ധാരണ ഉണ്ടാക്കുന്നതിനായി കട്ടപ്പനയിൽ ദിശ 2024 സംഘടിപ്പിക്കുന്നു
വിദ്യാർത്ഥി കേന്ദ്രീകൃത പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് തുടർപഠന തൊഴിൽ മേഖലകളെ പ്പറ്റി വ്യക്തമായ ധാരണ ഉണ്ടാക്കുന്നതിനായി നവംബർ 29, 30 തിയതികളിലാണ് ദിശ 2024 കട്ടപ്പന സെൻ്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടക്കുന്നത്. കേരള സർക്കാറിൻ്റെ നിർദേശപ്രകാരം പൊതു വിദ്ധ്യാഭ്യസ വകുപ്പിൻ്റെ കീഴിൽ ഇടുക്കിജില്ല കരിയർ ഗൈഡൻസ് സെല്ലാന്ന് ഇതിന് നേതൃത്വം വഹിക്കുന്നത്.
ഹൈറേഞ്ച് മേഖലയിലെ 5000 പരം കുട്ടികൾ ദിശ 2024 പരിപ്പാടിയിൽ പങ്കെടുക്കും. സർക്കാർ മേഖലയിൽ നിന്നുള്ള വ്യത്യസ്ഥങ്ങളായുള്ള സ്റ്റാളുകൾ, തുടർപഠന വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള സെമിനാർ സെഷനുകൾ എന്നിവ ദിശ 2024 ൽ ഉണ്ടായിരിക്കും.ദിശ -2024ൻ്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കുന്നതിനായാണ് കട്ടപ്പന സെൻ്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് സ്വാഗത സംഘം ചേർന്നത്..
കട്ടപ്പന മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ബീന ടോമി യോഗം ഉദ്ഘാടനം ചെയ്തു. കരിയർ ഗൈഡൻസ് ജില്ലാ കോഡിനേറ്റർ ഫ്രാൻസീസ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, വിവിധ സ്കൂളിലെ പ്രധാനധ്യാപകർ, കട്ടപ്പന വിദ്യാഭ്യാസ ജില്ല കൺവീനർ ജയ്സൺ ജോൺ, ജില്ലയിലെ വിവിധ സ്കൂളുകളിലെ കരിയർ ഗൈഡുമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.