എൻഎസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു
രക്തദാനം മഹാദാനം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് എൻഎസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ജീവ ദ്യുതി എന്ന പേരിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജിടിഎച്ച്എസ്എസ് കട്ടപ്പന , എസ് ജെ എച്ച്എസ്എസ് വെള്ളയാംകുടി, ജിഎച്ച്എസ്എസ് തോപ്രാംകുടി എന്നീ സ്കൂളിലെ എൻഎസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത് . ഇടുക്കി മെഡിക്കൽ കോളേജുമായി സഹകരിച്ചു കൊണ്ടാണ് ക്യാബ നടന്നത്.
80തിലധികം ആളുകൾ രക്തദാനത്തിനായി രജിസ്റ്റർ ചെയ്യുകയും 50 ഓളം ആളുകൾ രക്തദാനം നടത്തുകയും ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം കട്ടപ്പന ജിടിഎച്ച്എസ്എസിൽ നഗരസഭ ചെയർപേഴ്സൺ ബീന ടോമി നിർവഹിച്ചു. പരിപാടിയിൽ രക്തദാനത്തിന്റെ മഹാത്മ്യത്തെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും, എൻഎസ്എസ് വോളണ്ടിയർമാർക്ക് അവബോധം നൽകി. ജി ടി എച്ച്എസ്എസ് പ്രിൻസിപ്പാൾ മിനി ഐസക് അധ്യക്ഷയായി.
നഗരസഭാ കൗൺസിലർ ധന്യ അനിൽ മുഖ്യപ്രഭാഷണം നടത്തി, ജിടിഎച്ച്എസ്എസ് കട്ടപ്പന എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോക്ടർ പ്രദീപ്കുമാർ വി ജെ , ജിഎച്ച്എസ്എസ് തോപ്രാംകുടി എൻഎസ്എസ് പ്രോഗ്രാം ഓഫീസർ മഞ്ജു പി ജെ, എസ് ജെ എച്ച്എസ്എസ് വെള്ളിയാംകുടി പ്രിൻസിപ്പാൾ ജിജി ജോർജ്, തോപ്രാംകുടി ജിഎച്ച്എസ്എസ് പ്രിൻസിപ്പാൾ വി എൻ രാജേഷ്, ഇടുക്കി മെഡിക്കൽ കോളേജ് മെഡിക്കൽ ഓഫീസർ ദിവ്യ വേണുഗോപാൽ, എൻഎസ്എസ് കട്ടപ്പന ക്ലസ്റ്റർ കൺവീനർ കെ സുദർശൻ,എസ് ജെ എച്ച്എസ്എസ് -എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എം എം ജിൻസി, തുടങ്ങിയവർ സംസാരിച്ചു.