പണിക്കൻകുടിയിൽ മുനമ്പം ഐക്യദാർഢ്യദിനം ആചരിച്ചു
പണിക്കൻകുടി സെൻ്റ്. ജോൺ മരിയാ വിയാനി പള്ളിക്കു കീഴിൽ എ.കെ.സി.സിയുടെ നേതൃത്വത്തിൽ മുനമ്പം ഐക്യദാർഡ്യദിനാചരണം നടത്തി.മുനമ്പം ജനതയ്ക്ക് നീതി ലഭ്യമാക്കുക, അന്യായ അധിനിവേശങ്ങൾ തടയുക, വഖഫ് നിയമം മുൻകാലപ്രാബല്യത്തോടെ ഭേദഗതി ചെയ്യുക, രാഷ്ട്രീയപാർട്ടികളുടെ ജനവഞ്ചന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുനമ്പം ജനതയ്ക്ക് നീതി ലഭിക്കും വരെ സമര മുഖത്ത് നിൽക്കുമെന്ന പ്രഖ്യാപനത്തോടെയാണ് കത്തോലിക്കാ കോൺഗ്രസ് പണിക്കൻകുടി യൂണിറ്റ് പ്രതിഷേധ സംഗമം നടത്തിയത്.
ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ വടക്കേലിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധ സംഗമത്തിൽ ബോബൻ ജോസഫ് മൂഴികുഴിയിൽ,ജോയി വർഗീസ് ഇടപ്പുളവൻ, കുര്യാക്കോസ് ജോൺ ഉറുമ്പനാൽ ,റീനബിജു കലയത്തുംകുഴിയിൽ സിൽവി വിൻസെൻറ് കൂട്ടുങ്കൽ, റ്റിജി ജോസഫ് തോട്ടുങ്കൽ, തങ്കച്ചൻ സി എ ചേർക്കോട്ട് എന്നിവർ നേതൃത്വം നൽകി.