കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അന്നമ്മ ജോൺസൺ രാജിവച്ചു
കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അന്നമ്മ ജോൺസൺ രാജിവച്ചു. എൽ ഡി എഫ് ധാരണ പ്രകാരമാണ് രാജി.രണ്ടരവർഷംപൂർത്തിയാക്കിയതോടെയാണ് അന്നമ്മ ജോൺസൺ രാജി സമർപ്പിച്ചത്.ചക്കുപള്ളം ഡിവിഷനിൽ നിന്നും വിജയിച്ചു വന്ന കുസുമം സതീഷിന് ഇനി വൈസ് പ്രസിസന്റ് സ്ഥാനം ലഭിക്കുമെന്നാണ് സൂചന.കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫ് ധാരണപ്രകാരം ആദ്യ രണ്ടര വർഷം സിപിഎമ്മിനും തുടർന്ന് രണ്ടരവർഷം സിപിഐക്കുമാണ് വൈസ് പ്രസിഡണ്ട് സ്ഥാനം നിശ്ചയിച്ചിരിക്കുന്നത്. ഇതനുസരിച്ച് സിപിഎമ്മിലെ കൊച്ചറ ഡിവിഷനിൽ നിന്നും വിജയിച്ചു വന്ന അന്നമ്മ ജോൺസനെ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്തിരുന്നു.രണ്ടര വർഷം പൂർത്തിയാക്കിയതോടെയാണ് അന്നമ്മ ജോൺസൺ രാജി സമർപ്പിച്ചത് .
മുന്നണി ധാരണ പ്രകാരം ഇനിയുള്ള രണ്ടര വർഷക്കാലം സിപിഐ ക്കാണ് വൈസ് പ്രസിഡണ്ട് സ്ഥാനം ലഭിക്കുക.ചക്കുപള്ളം ഡിവിഷനിൽ നിന്നും വിജയിച്ചു വന്ന കുസുമം സതീഷിനാണ് സാധ്യത.
രാജിവച്ച അന്നമ്മ ജോൺസിന് ബ്ലോക്ക് പഞ്ചായത്തിന്റെ ഉപഹാരം പ്രസിഡൻറ് എം ടി മനോജ് കൈമാറി.