നഗരസഭ നടപ്പിലാക്കാൻ പോകുന്ന നിരവധി പ്രവർത്തനങ്ങൾ തങ്ങളുടെ സമരത്തിന്റെ ഫലമാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നഗരസഭയ്ക്കെതിരെ ഇപ്പോൾ ചിലർ നടത്തുന്നതെന്ന് നഗരസഭ മുൻ ചെയർമാൻ ജോയ് വെട്ടിക്കുഴി
മികച്ച ഭരണസമിതിയാണ് കട്ടപ്പന നഗരസഭയ്ക്ക് ഉള്ളത്. വ്യാപാരികളുമായി ചേർന്നുനിന്നു കൊണ്ടായിരുന്നു നഗരസഭാ ഭരണസമിതി പ്രവർത്തിച്ചിരുന്നത്. എന്നാൽ അടുത്തകാലത്തായി രൂപം കൊണ്ട ചില സമതികൾ വരാനിരിക്കുന്ന ഇലക്ഷനെ മുന്നിൽ കണ്ടുകൊണ്ട് മുൻസിപ്പാലിറ്റിയെ മോശം എന്ന് വരുത്തി തീർക്കാൻ എന്നും സമരവുമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. സമരക്കാർ ഉന്നയിക്കുന്ന പല കാര്യങ്ങളിലും നഗരസഭ നടപടി ആരംഭിച്ചിരിക്കുന്നതാണ്. നഗരസഭയ്ക്ക് എതിരെ കുറ്റപ്പെടുത്തുന്ന സമരക്കാർ നഗരത്തെ പ്രതിനിധീകരിക്കുന്ന മന്ത്രി ഇവിടെ എന്തെങ്കിലും വികസനം ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കണം എന്നും അദ്ദേഹം പറഞ്ഞു.