പരാതികൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പുതുതായി 2 ഡോക്ടർമാരുടെ സേവനം ലഭ്യമായി തുടങ്ങി
ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികളിൽ ഒന്നാണ് കട്ടപ്പന താലൂക്ക് ആശുപത്രി. ദിനംപ്രതി നിരവധി പേരാണ് ഈ ആശുപത്രിയിൽ ചികിത്സ നേടി എത്തുന്നത്. എന്നാൽ ആവശ്യത്തിന് ജീവനക്കാരുടെ അഭാവം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരുന്നത്. ഡോക്ടർമാരുടെ അടക്കം കുറവ് ഉണ്ടായി. ഇതിൽ വലിയ പ്രതിഷേധം ഉണ്ടാകുകയും കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി നടത്തുകയും ചെയ്തിരുന്നു. ഇതോടൊപ്പം കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്ക് നിവേദനം നൽകുകയും ചെയ്തു .തുടർന്നാണ് വർക്കിംഗ് അറേഞ്ച്മെന്റിൽ ആഴ്ചയിൽ രണ്ടുദിവസം അനസ്തേഷ്യ വിഭാഗം ഡോക്ടറുടെ സേവനവും കൂടാതെ മുഴുവൻ സമയവും ഫോറൻസിക് സർജന്റെ സേവനവും ലഭ്യമാക്കിയത്.
ഇനിയും ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും ഒഴിവുകളുണ്ട്. ഇവ കൂടി നികത്തുവാനുള്ള നടപടിക്കായുള്ള നിവേദനവും നഗരസഭയുടെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടത്തിനും. വകുപ്പ് മന്ത്രിക്കും. ജില്ലയുടെ ചുമതലയുള്ള മന്ത്രിക്ക് അടക്കം നൽകും.താലൂക്ക് ആശുപത്രിയുടെ ഓപ്പറേഷൻ തിയേറ്റർ പ്രവർത്തനവും പുനരാരംഭിച്ചു. ഇന്ന് മൂന്നോളം ശസ്ത്രക്രിയകൾ ആണ് നടത്തിയത് .കഴിഞ്ഞ കുറച്ചു നാളുകളായി ഓപ്പറേഷൻ തിയേറ്ററിന്റെ പ്രവർത്തനം നിലച്ചിരുന്നു.
സാധാരണക്കാരായ ആളുകളുടെ പ്രധാന ആശ്രയമായ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ സ്ഥിരമായി ഡോക്ടർമാരെ നിയമിച്ച ആശുപത്രിയുടെ പ്രവർത്തനം സുഗമമായി മുന്നോട്ടു കൊണ്ടുപോകണമെന്ന് ആവശ്യമാണ് ഉയരുന്നത് .ഇതിനായി ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ രീതിയിലുള്ള ഇടപെടൽ ഉണ്ടാകണമെന്നും ആളുകൾ മുന്നോട്ടുവെക്കുന്നുണ്ട്.