ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിൻ്റെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഇടുക്കി ബ്ലോക്ക് കമ്മറ്റി ഭാരവാഹികൾ ചുമതലയേറ്റു

ഇടുക്കി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെയും കമ്മിറ്റി അംഗങ്ങളുടെയും സ്ഥാനാരോഹണ ചടങ്ങാണ് ഇടുക്കി ഡിസിസി ഹാളിൽ നടന്നത്. ബ്ലോക്ക് പ്രസിഡണ്ട് അഡ്വ. അനീഷ് ജോർജ് അദ്ധ്യക്ഷത വഹിച്ച യോഗം മുൻ ഡിസിസി പ്രസിഡണ്ട് അഡ്വ. ജോയി തോമസ് ഉത്ഘാടനം ചെയ്തു.
ഭാരവാഹിത്വത്തിനപ്പുറം ഓരോ പ്രവർത്തകനും തൻറെ ചുമതലകൾ കൃത്യമായി നിർവ്വഹിച്ച് സമൂഹത്തിനു വേണ്ടി പ്രവർത്തിക്കുമ്പോൾ മാത്രമാണ് ഒരു യഥാർത്ഥ കോൺഗ്രസ് പ്രവർത്തകനാവു ന്നത് എന്ന് യോഗം ഉദ്ഘാടനം ചെയ്ത മുൻ ഡിസിസി പ്രസിഡണ്ട് അഡ്വ. ജോയ് തോമസ് പറഞ്ഞു.
കെപിസിസി സെക്രട്ടറി തോമസ് രാജൻ മുഖ്യ പ്രഭാഷണം നടത്തി. ഡി.സി സി ജനറൽ സെക്രട്ടറി എം.ഡി. അർജുനൻ, മറ്റ് നേതാക്കളായ എം.കെ പുരുഷോത്തമൻ, ആഗസ്തി അഴകത്ത് , എൻ. പുരുഷോത്തമൻ, ജോസ് ഊരക്കാട്ടിൽ, ആൻസി തോമസ്, ജോയി കുരിയൻപ്ലാവിൽ, ജോബി തയ്യിൽ, പി.ഡി ജോസഫ്, എന്നിവർ പ്രസംഗിച്ചു. തുടർന്ന് പുതിയ അംഗങ്ങളെ ഷാൾ അണിയിച്ച് മുതിർന്ന നേതാക്കൾ സ്വീകരിച്ചു.