ഇടുക്കി ജില്ലാ പോലീസ് സ്പോർട്സ് മീറ്റ് നെടുങ്കണ്ടത്ത് നടന്നു

വിവിധ സബ് ഡിവിഷനുകളിൽ നിന്നും എ ആർ ക്യാമ്പിൽ നിന്നുമായി 206 പോലിസ് ഉദ്യോഗസ്ഥർ മീറ്റിൽ പങ്കെടുത്തു.മീറ്റിന്റെ ഭാഗമായി ഗെയിംസ് മത്സരങ്ങൾ തൊടുപുഴയിലും പഞ്ച ഗുസ്തി, വടം വലി മത്സരങ്ങൾ കട്ടപ്പനയിലും നടന്നിരുന്നു.അത്ലടിക് മീറ്റിൽ രണ്ട് എജ് കാറ്റഗറിയിലയാണ് പുരുഷ വനിതാ വിഭാഗങ്ങൾക്കായി മത്സരങ്ങൾ സംഘടിപ്പിച്ചത്.വിവിധ സബ് ഡിവിഷനുകളുടെ ആഭിമുഖ്യത്തിൽ മാർച്ച് പാസ്റ്റും നടന്നു.എസ് പി. ടി കെ വിഷ്ണു പ്രദീപ് ഐ പി എസ് സല്യൂട്ട് സ്വീകരിയ്ക്കുകയും മീറ്റിന്റെ ഉത്ഘാടനം നിർവ്വഹിയ്ക്കുകയും ചെയ്തു.