വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്ത് 8-ാം വാർഡ് ഗാന്ധി നഗർ റസിഡൻസ് അസോസിയേഷന് നിവാസികളെയും വികാസ് നഗർ നിവാസികളെയും ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന 8 മീറ്റർ പാതയുടെ കോൺക്രീറ്റ് നിർമാണം പൂർത്തികരിച്ച് നാട്ടുകാർക്ക് തുറന്നു നൽകി

വണ്ടിപ്പെരിയാർ ഗ്രാമപഞ്ചാത്ത് 8 ആം വാർഡ് ഗാന്ധി നഗർ റസിഡൻസ് അസോസിയേഷൻ നിവാസികളെയും വികാസ് നഗർ നിവാസികളെയും ദേശിയ പാതയുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ 8 മീറ്റർ ഭാഗം കോൺക്രീറ്റ് നിർമ്മാണം പൂർത്തി കരിച്ചാണ് ജനങ്ങൾക്ക് തുറന്നു നൽകിയത്. പഞ്ചായത്തിന്റെ 2023 - 24 വർഷത്തെ ആനുവൽ പ്ലാൻ ഫണ്ട് 3 ലക്ഷം രൂപ ഉപയോഗിച്ചാണ് കോൺക്രിറ്റ് നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്.
ഗാന്ധി നഗർ റസിഡൻസ് അസോസിയേഷൻ ഭാരവാഹി ജിമ്മിച്ചൻ സ്വാഗതമാശംസിച്ച റോഡിന്റെ ഉത്ഘാടന ചടങ്ങിൽ വാർഡ് മെമ്പർ പ്രിയങ്കാ മാഷേഷ് അധ്യക്ഷനായിരുന്നു. അഴുത ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പൈനാടത്ത് റോഡിന്റെ ഉത്ഘാടനം നിർവഹിച്ചു.
ഗാന്ധി നഗർറസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് എം ഉദയസൂര്യൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ഭാരവാഹി എൻ മഹേഷ് റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. നിരവധി ആളുകൾ റോഡിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.